ആലപ്പുഴ: ചാത്തനാട് സ്ഫോടകവസ്തു പൊട്ടി യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് ബോംബ് നിർമിച്ച കേസിൽ അറസ്റ്റിലായത് പീഡനക്കേസ് പ്രതി. തിരുവനന്തപുരം വെട്ടുകാട് പുത്തൻവീട് ജോളി (39) ആണ് അറസ്റ്റിലായത്. ഇയാൾ പീഡനക്കേസിലെ പ്രതിയാണ്. 19-ന് രാത്രി സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിച്ച തോണ്ടൻകുളങ്ങര കിളിയൻപറമ്പ് അരുൺകുമാറിന് (ലേ കണ്ണൻ-29) ബോംബ് നിർമിച്ചു നൽകിയത് ജോളിയാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കെ ആലപ്പുഴ ഓമനപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇവിടെ താമസിക്കാൻ സൗകര്യം ഒരുക്കിയത് കണ്ണനും സംഘവുമാണ്. ഇരുവരും ജയിലിലെ പരിചയമാണ് ഇവിടെയെത്തിച്ചത്.
Read Also : ഗാര്‍ഹിക പീഡനത്തിന് ഭര്‍ത്താവിനെതിരെ പരാതി നൽകിയിട്ടും കേസെടുത്തില്ല : പരാതിയുമായി വീട്ടമ്മ
ശത്രുക്കളെ കൊലപ്പെടുത്തുന്നതിനാണ് കണ്ണൻ ജോളിയെ ഉപയോഗിച്ച് ബോംബ് ഉണ്ടാക്കിയത്. നഗരത്തിലെ ഗുണ്ടസംഘവുമായി ബന്ധപ്പെട്ടുള്ള ഏറ്റുമുട്ടലിന് പിന്നാലെ കണ്ടെടുത്ത നാടൻ ബോംബ് ഉണ്ടാക്കിയത് ഇയാളാണെന്ന് തിരിച്ചറിഞ്ഞ അന്വേഷണസംഘം തിരുവനന്തപുരത്ത് എത്തിയെങ്കിലും കന്യാകുമാരി-മധുര വഴി പഴനിയിൽ എത്തിയശേഷം ഓമനപ്പുഴയിലേക്ക് വരുകയായിരുന്നു. ഇയാളെ പിന്തുടർന്ന് പിടികൂടുന്നതിനിടെ ഒരു പൊലീസുകാരനെ ആക്രമിച്ച് പരിക്കേൽപിച്ചു.
തിരുവനന്തപുരത്ത് വിവിധ സ്റ്റേഷനുകളിലായി ഇരുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. നിരവധി മാല പൊട്ടിക്കൽ, പിടിച്ചുപറി കേസുകളിലെ പ്രതിയാണ്. ജോളിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് പാതിരപ്പള്ളി വടശ്ശേരി ജിനുവിനെയും (24) അറസ്റ്റ് ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് എതിർ സംഘനേതാവ് രാഹുൽ രാധാകൃഷ്ണന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത നാടൻ ബോംബിന്റെ അംശങ്ങൾ എറണാകുളം റീജനൽ ഫോറൻസിക് ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
Post Your Comments