കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മോഡലുമായ താഹിറ അസീസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ട്രാന്‍സ് ആക്ടിവിസ്റ്റായ സീമ വിനീത്. അത്രമാത്രം വെറുക്കപ്പെട്ടിട്ടുണ്ടാവാം, ഒറ്റപ്പെട്ടിട്ടുണ്ടാവാം, ഒരു സെക്കന്റ് അവളെ കേള്‍ക്കാന്‍ മനസ് കാണിച്ചിരുന്നെങ്കില്‍ എന്നാണ് സീമ തന്റെ ഫേസ്ബുക്കില്‍ താഹിറയെ കുറിച്ച് കുറിച്ചത്.
Read Also : സിസ്റ്റം അനലിസ്റ്റ് തസ്തികയില്‍ ഒഴിവ്
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ, ‘ആദരാഞ്ജലികള്‍ താഹിറ.. സ്വന്തം ജീവിതം സ്വന്തമായി തന്നെ അവസാനിപ്പിക്കണം എങ്കില്‍ അത്രമാത്രം അവള്‍ വെറുക്കപ്പെട്ടിട്ടുണ്ടാകാം, ഒറ്റപ്പെട്ടിട്ടുമുണ്ടാകാം, ഒരു പക്ഷേ ഒരു സെക്കന്റ് അവളെ കേള്‍ക്കാന്‍ ഒരു മനസ് ആരെങ്കിലും കാണിച്ചിരുന്നു എങ്കില്‍ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നിരിക്കാം… തെറ്റ് ആരുടേയോ..? പക്ഷേ നഷ്ടം നിന്നെ സ്‌നേഹിച്ചവരുടെ ഉള്ളില്‍ ആണ്. മരണം ഒഴിച്ചു എന്തിനും നമുക്ക് പരിഹാരം കണ്ടെത്താം..ഓര്‍ക്കുക’ സീമ വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.
ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു താഹിറയെന്നാണ് റിപ്പോര്‍ട്ട്. മോഡല്‍ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പങ്കാളി വാഹനാപകടത്തില്‍ മരിച്ചത് സഹിക്കാനാവാതെയാണ് താഹിറ ജീവനൊടുക്കിയതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
Post Your Comments