കേപ് ടൗൺ: രോഗബാധയുടെ പേരിൽ രാജ്യത്തെ ക്രൂശിക്കുന്ന നടപടികളാണ് ലോകരാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് ദക്ഷിണാഫ്രിക്കൻ സർക്കാർ. പുതിയ വൈറസ് വകഭേദം കണ്ടെത്തിയതിൽ രാജ്യത്തിന്റെ ശാസ്ത്ര പുരോഗതി വലിയ പങ്കാണ് വഹിച്ചത്. എന്നാൽ വിമാനങ്ങൾ ഉൾപ്പെടെ വിലക്കിക്കൊണ്ട് പ്രതികാരത്തിന് തുല്യമായ നടപടികളാണ് ലോകരാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മികച്ച ശാസ്ത്ര പുരോഗതി അവഗണനക്ക് പകരം അഭിനന്ദനമാണ് അർഹിക്കുന്നതെന്ന് ദക്ഷിണാഫ്രിക്കൻ സർക്കാർ വ്യക്തമാക്കി. പുതിയ വകഭേദം എല്ലാം ദക്ഷിണാഫ്രിക്കയിൽ അല്ല ഉടലെടുത്തത്. മറ്റ് രാജ്യങ്ങളിലും ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ദക്ഷിണാഫ്രിക്കയോട് മാത്രം വിവേചനമാണ് പുലർത്തുന്നതെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
പരിശോധനകൾ നടത്തുന്നതിലും വാക്സിൻ വിതരണത്തിലും മറ്റ് രാജ്യങ്ങൾക്കൊപ്പമാണ് ദക്ഷിണാഫ്രിക്കയും നിലകൊള്ളുന്നതെന്നും സർക്കാർ അറിയിച്ചു.
Post Your Comments