Latest NewsKeralaNewsCrime

ജ്യൂസ് നല്‍കി മയക്കി, പീഡിപ്പിച്ച ശേഷം നഗ്നചിത്രം പകര്‍ത്തി: സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം 12 പ്രതികള്‍

മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്

പത്തനംതിട്ട: പത്തനംതിട്ടയിലേക്കുള്ള കാര്‍ യാത്രക്കിടെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കി കിടത്തിയ ശേഷം വീട്ടമ്മയെ പീഡിപ്പിച്ച്‌ നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം 12 പ്രതികള്‍. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോന്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ നാസര്‍ തുടങ്ങിയവര്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകയാണ് പരാതി നല്‍കിയത്.

മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പീഡിപ്പിച്ച നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു എന്ന പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയില്‍ തിരുവല്ല പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തി.

read also: മീന്‍ വില്‍പ്പന നടത്തുന്ന ഭാര്യയെ പൊതുഇടത്തില്‍വെച്ച് ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍

നഗ്നചിത്രം കാണിച്ച്‌ നിരന്തരം ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. നഗ്നചിത്രം പ്രചരിപ്പിക്കാതിരിക്കാന്‍ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും ഇത് നല്‍കാന്‍ വിസമ്മതിച്ചതോടെ, നഗ്നചിത്രം പ്രചരിപ്പിച്ചതായും വീട്ടമ്മആരോപിക്കുന്നു. രണ്ട് സിപിഎം കൗണ്‍സിലര്‍മാർ ഉള്‍പ്പെടെ പന്ത്രണ്ടു പേർക്ക് എതിരെയാണ് പരാതി.

മുന്‍പും സമാനമായ കേസ് സജി മോനെതിരെ ഉണ്ടായിട്ടുണ്ട്. പാര്‍ട്ടി അനുഭാവിയായ വീട്ടമ്മയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി എന്ന കേസിൽ പ്രതിയായ സജി മോന്‍ ഈ കേസിൽ ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും നേരിട്ടിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button