Latest NewsSaudi ArabiaNewsInternationalGulf

50 വയസു കഴിഞ്ഞ വിദേശ തീർത്ഥാടകർക്കും ഉംറ നിർവ്വഹിക്കാം: 18 വയസിന് താഴെയുള്ളവർക്ക് അനുമതിയില്ല

മക്ക: 50 വയസ് കഴിഞ്ഞ വിദേശ തീർഥാടകർക്കും ഉംറ നിർവഹിക്കാൻ അനുമതി നൽകി സൗദി അറേബ്യ. എന്നാൽ 18 വയസിന് താഴെയുള്ള വിദേശ തീർഥാടകരെ ഉംറ നിർവഹിക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. സൗദിക്ക് പുറത്ത് നിന്ന് ഉംറ നിർവഹിക്കാൻ വരുന്ന തീർത്ഥാടകർക്ക് അൻപതു വയസ് പ്രായപരിധിയാണ് ഹജ്, ഉംറ മന്ത്രാലയം റദ്ദാക്കിയത്.

Read Also: 14 കാരനെ പീഡിപ്പിച്ചെന്ന പേരിൽ 73 കാരിക്ക് നേരെ പോക്സോ : വീട്ടിലെ വാറ്റ് എക്സൈസിനെ അറിയിച്ചതിന് കുടുക്കിയതെന്നു പരാതി

നേരത്തെ, ഉംറ നിർവഹിക്കാനുള്ള അപോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നതിനും പെർമിറ്റ് നൽകുന്നതിനുമുള്ള പ്രായപരിധി 18 നും 50 നും ഇടയിലാക്കി നിശ്ചയിച്ചിരുന്നു. മക്ക ഹറമിലും റൗദയിലും പ്രാർത്ഥനയ്ക്കും പ്രവാചകന്റെ ഖബർ സന്ദർശിക്കാനും അനുമതി ഉണ്ടായിരുന്നത് 18 വയസിനും 50 വയസിനും ഇടയിലുള്ളവർക്കാണ്.

Read Also: ജ്യൂസ് നല്‍കി മയക്കി, പീഡിപ്പിച്ച ശേഷം നഗ്നചിത്രം പകര്‍ത്തി: സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം 12 പ്രതികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button