തിരുവനന്തപുരം: കോവിഡ് വൈറസിന്റെ മാരക വകഭേദം ഒമിക്രോൺ വിദേശ രാജ്യങ്ങളിൽ വ്യാപകമായതോടെ 11 രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി. ബൊട്സ്വാന, സൗത്ത് ആഫ്രിക്ക, ഹോങ്കോങ്, ബ്രസീൽ, ബംഗ്ലാദേശ്, ചൈന, മൗറീഷ്യസ്, ന്യൂസിലൻഡ്, സിംബാബ്വെ, സിംഗപ്പൂർ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും ഈ രാജ്യങ്ങളുമായി ബന്ധപ്പെട്ട് യാത്രാ ചരിത്രം ഉള്ളവർക്കുമാണ് പരിശോധന കർശനമാക്കിയത്.
Also Read : ഐഎസ് ഭീകരാക്രമണം : അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു
ഇവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി സമ്പർക്കം വന്നവരിലും നിരീക്ഷണമുണ്ടാകും. ആദ്യഘട്ടം ഇവരിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തും. തുടർന്ന് ഇവർക്ക് ഏഴുദിവസത്തെ ക്വാറൻറീൻ നിർദേശിക്കും. എട്ടാംദിവസം വീണ്ടും ആർ.ടി.പി.സി.ആർ പരിശോധന നടത്തും.
Post Your Comments