KeralaLatest NewsIndiaNews

കര്‍ണാടക അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധന, ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ബംഗളൂരുവിലെ നഴ്‌സിംഗ് കോളേജുകളിലടക്കം കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി

ബംഗളൂരു: കേരളത്തില്‍ നിന്ന് എത്തുന്ന കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കര്‍ണാടകയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്റൈനും പതിനാറാം ദിവസം കൊവിഡ് പരിശോധനയും നടത്തിയ ശേഷം മാത്രമേ ക്ലാസിലേക്ക് പ്രവേശിക്കാനാകുകയുള്ളു. ബംഗളൂരുവിലെ നഴ്‌സിംഗ് കോളേജുകളിലടക്കം കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

Read Also : വർഷങ്ങൾക്ക് മുൻപ് ദത്ത് നൽകിയ കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് അമ്മ: പോറ്റമ്മക്ക് നല്‍കി ഹൈക്കോടതി

മുന്‍കരുതലിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന നടത്തും. ഐടി പാര്‍ക്കുകളിലടക്കം ജോലിക്കെത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ വിദേശ യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഗുജറാത്ത്, മഹാരാഷ്ട്ര, ന്യൂഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. മുംബൈ വിമാനത്താവളത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button