Latest NewsIndiaNews

പാകിസ്ഥാനും ചൈനയ്ക്കും ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ ഇന്ത്യയുടെ മിറാഷ് വിമാനങ്ങള്‍

ന്യൂഡല്‍ഹി : പാകിസ്ഥാനും ചൈനയ്ക്കും ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് മിറാഷ് വിമാനങ്ങള്‍. മിറാഷ് 2000 ട്രെയിനര്‍ പതിപ്പ് വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് ലഭിച്ചത്. ഫ്രാന്‍സില്‍ നിന്ന് 24 സെക്കന്റ് ഹാന്റ് മിറാഷ് 2000 പോര്‍വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ തീരുമാനിച്ചത്. ഇതിനായി ഫ്രാന്‍സിലെ മിറാഷ് വിമാന നിര്‍മ്മാണ കമ്പനിയായ ഡെസാള്‍ട്ട് ഏവിയേഷനുമായി 27 മില്യണ്‍ ഡോളറിന്റെ കരാര്‍ ഇന്ത്യ ഒപ്പിട്ടു കഴിഞ്ഞു. ഇതില്‍ 8 വിമാനങ്ങള്‍ പറപ്പിക്കാന്‍ പറ്റിയ രീതിയിലുള്ളതാണ്. നിലവില്‍ ഇന്ത്യയുടെ കൈവശമുള്ള മിറാഷ് 2000 പോര്‍വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും അവയുടെ പഴക്കം ചെന്ന യന്ത്രഭാഗങ്ങള്‍ മാറ്റി പുതിയവ ഘടിപ്പിക്കാനുമാണ് സെക്കന്റ്ഹാന്റ് മിറാഷ് വിമാനങ്ങള്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള ഏറ്റവും സുപ്രധാന യുദ്ധവിമാനങ്ങളിലൊന്നായ മിറാഷ് 2000, 1985 ലാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്.

Read Also : ചൈന പ്രകോപനം തുടരുന്നു

പാകിസ്ഥാനെതിരെ ഇന്ത്യ മിറാഷുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരുന്നത്. സുഖോയ് പോലെ അതിശക്തമായ വിമാനങ്ങളുണ്ടെങ്കിലും പാകിസ്ഥാന് കൂടെക്കൂടെ ചെറിയ ശിക്ഷ നല്‍കുന്നതിന് മിറാഷ് ധാരാളമായിരുന്നു എന്നതാണ് അതിനുള്ള കാരണം. കാര്‍ഗില്‍ യുദ്ധസമയത്താണ് ഇന്ത്യ മിറാഷ് വിമാനത്തിന്റെ കരുത്ത് ശരിക്കും അറിഞ്ഞത്. ഇന്ത്യന്‍ മണ്ണ് കയ്യേറിയ ഭീകരന്‍മാരെയും പാക് സൈനികരെയും, അന്താരാഷ്ട്ര അതിര്‍ത്തി കടക്കാതെ തുരത്തുക എന്ന ദൗത്യമായിരുന്നു ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഉണ്ടായിരുന്നത്. മിഗ് വിമാനങ്ങള്‍ ദൗത്യത്തില്‍ പൂര്‍ണ മികവ് പുലര്‍ത്താന്‍ കഴിയാത്ത അവസ്ഥയില്‍, രാത്രിയും ആഞ്ഞടിക്കാന്‍ മിറാഷുകളെ അണിനിരത്തുകയായിരുന്നു.

കാര്‍ഗില്‍ വിജയത്തിന് ശേഷം മിറാഷ് വിമാനങ്ങള്‍ ബലാക്കോട്ട് ദൗത്യത്തിനാണ് ഉപയോഗിച്ചത്. പുല്‍വാമയില്‍ ഇന്ത്യയെ കണ്ണീരണിയിച്ച പാക് ചതിക്ക് അവരുടെ മണ്ണില്‍ തീമഴ വര്‍ഷിച്ച് തിരികെ എത്തി ദൗത്യം പൂര്‍ത്തിയാക്കിയാണ് മിറാഷുകള്‍ രാജ്യത്തിന്റെ അഭിമാനം കാത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button