
താനൂർ: ഒഴൂർ പഞ്ചായത്തിൽ വീണ്ടും കുറുക്കന്റെ ആക്രമണം. ഓമച്ചപ്പുഴ മേൽമുറി, പെരിഞ്ചേരി പ്രദേശങ്ങളിലായി നാലുപേരെ കുറുക്കൻ കടിച്ചു പരിക്കേൽപിച്ചു.
കുറുക്കന്റെ ആക്രമണത്തിൽ പരിക്കേറ്റ സുരാജ് (16), ജിതേഷ് (40), മാമൻ (60), കുഞ്ഞാവ (60) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിയാത്രക്കാരെയും വീടിന് സമീപത്ത് നിൽക്കുന്നവരെയുമാണ് കുറുക്കൻ കടിച്ചത്.
Read Also : മത്സ്യക്കച്ചവടം സംബന്ധിച്ച് തർക്കം : ദളിത് യുവാവിനെ സ്റ്റേഷനിൽ വിളിച്ച് വരുത്തി മർദിച്ചതായി പരാതി
കടിയേറ്റയുടൻ മാമൻ എന്നയാൾ കുറുക്കനെ കൂട്ടിലടക്കാൻ ശ്രമിച്ചെങ്കിലും മാമനെ കടിച്ച് സാരമായി പരിക്കേൽപിച്ച ശേഷം കുറുക്കൻ രക്ഷപ്പെടുകയായിരുന്നു. അതേസമയം വീണ്ടും കുറുക്കന്റെ ആക്രമണം ഉണ്ടായതിനെ തുടർന്ന് പ്രദേശവാസികളൊക്കെ ഭീതിയിലാണ്.
Post Your Comments