ശ്രീനഗർ: കിഴക്കൻ ലഡാക്കിന് സമീപം ചൈന മിസൈൽ, റോക്കറ്റ് റെജിമെന്റുകളെ വിന്യസിക്കാൻ ആരംഭിച്ചതായി റിപ്പോർട്ടുകൾ. അതിർത്തിക്ക് സമീപത്തായി പുതിയ ഹൈവേകളും റോഡുകളും ചൈന നിർമ്മിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് പ്രകോപനം.
Also Read : തൊഴിൽ വിസ പൂർണ്ണമായും ഓൺലൈൻ വഴിയാക്കുന്നു: പുതിയ തീരുമാനവുമായി കുവൈത്ത്
പ്രദേശത്ത് നിരീക്ഷണ ഡ്രോണുകളുടെ വിന്യാസവും ചൈന വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രദേശവാസികളായ ടിബറ്റുകാരെ റിക്രൂട്ട് ചെയ്യാനും ചൈനീസ് സൈനികർക്കൊപ്പം അതിർത്തി ഔട്ട്‌പോസ്റ്റുകളിൽ അവരെക്കൂടി വിന്യസിക്കാനും ചൈന ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.
Post Your Comments