അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയ്ക്കെതിരെയും പങ്കാളിയായ അജിത്തിനെതിരെയും നടക്കുന്ന സൈബർ ആക്രമണങ്ങൾ പരിധി വിട്ടിരിക്കുകയാണ്. സമരസമിതിയേയും അതിലുള്‍പ്പെട്ടവരെയും അവഹേളിച്ചുകൊണ്ടുള്ള പ്രചരണങ്ങളും സജീവമാണ്. അജിത്തിന് സർക്കാർ ജോലി വേണമെന്ന് സമരസമിതി ആവശ്യപ്പെട്ടുവെന്ന തരത്തിലുള്ള പ്രചാരണങ്ങളും അരങ്ങേറി. തനിക്കെതിരായ വ്യാജ ആരോപണങ്ങളിലും സൈബർ ആക്രമണങ്ങൾക്കുമെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്ന് അജിത്ത് വ്യക്തമാക്കിയതായി ദ ക്യു റിപ്പോർട്ട് ചെയ്യുന്നു.
Also Read:കാപ്പിയിൽ ഉപ്പു ചേർത്തതിന് ഭാര്യയെ ഉപദ്രവിച്ചു: ഭർത്താവിനെതിരെ കേസ്
‘വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എനിക്ക് സര്‍ക്കാര്‍ ജോലി തരണം എന്ന് പറഞ്ഞുകൊണ്ട് വന്നിട്ടുള്ള ഒരു പോസ്റ്റ് ആണ് ഏറ്റവും പുതുതായി കണ്ടത്. സമരസമിതിയോ ഞാനോ അങ്ങനെ ഒരു ആവശ്യം മുന്നോട്ട് വെച്ചിട്ടില്ല. ജാതിയുടെ പേരില്‍ ആക്രമിക്കുകയും മൂന്ന് ഭാര്യമാരും മൂന്ന് കുട്ടികളുമുണ്ട് എന്ന തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുകയുമാണ്. സി.പി.ഐ.എം സൈബര്‍ പോരാളികളാണ് ഇത് ഏറ്റവും കൂടുതല്‍ പ്രചരിപ്പിക്കുന്നത്. ഇത് പാര്‍ട്ടി അറിഞ്ഞു കൊണ്ട് നടക്കുന്നതാണ്. വിഷയത്തില്‍ പൊലീസിലും സൈബര്‍ പൊലീസിലും പരാതി നല്‍കും,’ അജിത്ത് പറഞ്ഞു.
Also Read:ലോകം ഒമിക്രോണ്‍ ഭീതിയിലായതോടെ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു, ഒപെക്കിനും ആശങ്ക
ഭരണകൂട ഭീകരതയുടെ ഇര അജിത്തിന് സർക്കാർ ജോലി നൽകണമെന്നാണ് ഇവർക്കെതിരെ ഏറ്റവും ഒടുവിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റർ. സാംസ്കാരിക പ്രവർത്തകരുടെ അടക്കം പേര് പരാമർശിച്ചാണ് അജിത്തിന് സർക്കാർ ജോലി നൽകണമെന്ന് വ്യാജ പ്രചാരണം നടക്കുന്നത്. അനുപമയുടെ സമരത്തെ പിന്തുണച്ച സച്ചിതാനന്ദൻ, ബിആർപി ഭാസ്കർ അടക്കമുള്ളവരുടെ പേരും പോസ്റ്റില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ് സത്യമെന്ന് വിശ്വസിച്ച് നൂറ് കണക്കിന് ഷെയറുകളും നടക്കുന്നു. ഇടത് സൈബർ ഹാൻഡിലുകളാണ് പ്രചാരണത്തിന് പിന്നിലെന്നും പരാതി കൊടുക്കുമെന്നും അനുപമ അജിത്ത് ഐക്യദാർഢ്യ സമിതി വ്യക്തമാക്കി.
Post Your Comments