തിരുവനന്തപുരം: യുവാവിനെ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചയാള്‍ക്ക് സ്‌റ്റേഷന്‍ ജാമ്യം നല്‍കി കേസില്‍ വീഴ്ച വരുത്തിയ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം മംഗലപുരം എസ്‌ഐ തുളസീധരന്‍ നായര്‍ക്കാണ് സസ്‌പെന്‍ഷന്‍. വകുപ്പുതല അന്വേഷണത്തിന് ഡിഐജി സഞ്ജയ് കുമാര്‍ഗുരുദ് ഉത്തരവിട്ടിട്ടുണ്ട്. കേസെടുക്കാന്‍ വൈകുകയും ദുര്‍ബല വകുപ്പുകള്‍ ചുമത്തി വീഴ്ച വരുത്തുകയും ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ്‌ഐയ്‌ക്കെതിരെ നടപടിയെടുത്തത്.
കണിയാപുരത്തിന് സമീപം പുത്തന്‍തോപ്പില്‍ താമസിക്കുന്ന എച്ച് അനസിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്ത് മണിയോടെ ഭക്ഷണം വാങ്ങാന്‍ ഇറങ്ങിയ അനസിനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി നിരവധി കേസിലെ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നു.
ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തത് ചോദ്യം ചെയ്തപ്പോഴായിരുന്നു മദ്യലഹരിയിലായിരുന്ന സംഘം മര്‍ദിച്ചത്. അക്രമി സംഘം മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ മംഗലപുരം പൊലീസ് തയാറായിരുന്നില്ല.
Post Your Comments