KeralaLatest News

ഗാന്ധിയന്‍ മൂല്യങ്ങളുടെയും അഹിംസയുടെയും സഹിഷ്ണുതയുടെയും പ്രതീകമായ ഖാദി പ്രചരിപ്പിക്കാനുള്ള ദൗത്യം ഇനി ജയരാജന്: സന്ദീപ്

കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയായിരുന്നു കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് പി. ജയരാജന്‍ മാറിയത്.

തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി സി പി എം നേതാവ് പി ജയരാജന്‍ ചുമതലയേറ്റതിന് പിന്നാലെ പരിഹാസവുമായി ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത്. പി ജയരാജന്‍ ഇന്ന് രാവിലെയാണ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയായിരുന്നു കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് പി. ജയരാജന്‍ മാറിയത്.

എം.വി. ജയരാജനെ പകരം ജില്ലാ സെക്രട്ടറിയാക്കുകയും ചെയ്തു. കെ മുരളീധരനോട് തോറ്റതോടെ പിന്നീട് ഇതുവരെ സി.പി.എം. സംസ്ഥാന സമിതി അം​ഗമെന്ന ചുമതലയില്‍ മാത്രമാണ് ജയരാജന്റെ പ്രവര്‍ത്തനം.

സന്ദീപിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:

ഗാന്ധിയൻ മൂല്യങ്ങളുടെയും അഹിംസയുടെയും സഹിഷ്ണുതയുടെയും പ്രതീകമായ ഖാദി പ്രചരിപ്പിക്കാനുള്ള ദൗത്യം കേരളത്തിൽ ഇനി പി ജയരാജൻ നിർവഹിക്കും . എന്തുകൊണ്ടും മികച്ച ഒരു ഇത് . #കണ്ണൂർഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button