ന്യൂഡല്‍ഹി: രാജ്യത്ത് ദരിദ്രരില്ലാത്ത ഏക ജില്ല കോട്ടയം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ഉള്ളത് ഇടുക്കി ജില്ലയിലാണ്. 1.6 ശതമാനം ദരിദ്രരാണ് ജില്ലയിലുള്ളത്. കേരളത്തില്‍ ഇടുക്കി കഴിഞ്ഞാല്‍ ദരിദ്രര്‍ കൂടുതല്‍ ഉള്ള ജില്ല മലപ്പുറമാണ്. 1.11 ശതമാനം.
തിരുവനന്തപുരം 1.08 ശതമാനം, കാസര്‍കോട് 1.00 ശതമാനം, പത്തനംതിട്ട 0.83 ശതമാനം, കൊല്ലം 0.72 ശതമാനം, ആലപ്പുഴ 0.71 ശതമാനം, പാലക്കാട് 0.62 ശതമാനം, കണ്ണൂര്‍ 0.44 ശതമാനം, തൃശൂര്‍ 0.33 ശതമാനം, കോഴിക്കോട് 0.26 ശതമാനം, എറണാകുളം 0.10 ശതമാനം എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ ദാരിദ്രരുടെ എണ്ണം.
ദാരിദ്ര്യം ഏറ്റവും കുറവ് കേരളത്തിലും കൂടുതല്‍ ബീഹാറിലുമാണ്. ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ദാരിദ്ര്യം കൂടുതലാണ്. ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്, 0.19 ശതമാനം. ശിശുമരണ നിരക്ക് കൂടുതലുള്ളത് ഉത്തര്‍പ്രദേശിലാണ്. 4.97 ശതമാനം.
Post Your Comments