ന്യൂഡൽഹി : വിവിധ രാജ്യങ്ങിൽ കോവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തര ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ രാജ്യത്തെ സാഹചര്യവും, പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചയാകും. രാവിലെ 10.30-നാണ് യോഗം ചേരുന്നത്.
കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ആഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് അമേരിക്ക, കാനഡ, സൗദി അറേബ്യ, സൈപ്രസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിരുന്നു. കോവിഡിന്റെ അതിതീവ്ര വ്യാപനശേഷിയുള്ള ബി.1.1.529 വകഭേദമായ ഒമിക്രോൺ ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണിത്.
Read Also : സ്കൂളുകളില്‍ വൈകുന്നേരം വരെ ക്ലാസുകള്‍: തീരുമാനമാകുമ്പോള്‍ അറിയിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
തീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദത്തെക്കാൾ അതിതീവ്ര വ്യാപനശേഷിയുള്ളതാണ് ഈ വകഭേദമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, നമീബിയ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലാണ് കോവിഡിന്റെ പുതിയ വകഭേദം
റിപ്പോർട്ട് ചെയ്തത്. ഹോങ്കോങ്, ഇസ്രയേൽ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്കും അവരുമായി സമ്പർക്കത്തിലുള്ളവർക്കും കർശന പരിശോധന നടത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments