പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണങ്ങള്‍ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഇന്ന് അട്ടപ്പാടി സന്ദർശിക്കും. അഗളിയില്‍ രാവിലെ പത്തിന് മന്ത്രിയുടെ യോഗം ചേരും. പ്രശ്നങ്ങൾ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി, വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
Also Read:പാറശാല റെയിൽപാതയിൽ വീണ്ടും മണ്ണിടിച്ചിൽ : പഞ്ചായത്ത് ഓഫീസും ജല സംഭരണിയും ഭീഷണിയിൽ
24 മണിക്കൂറിനിടെ മൂന്ന് കുട്ടികളാണ് അട്ടപ്പാടിയിൽ മരിച്ചത്. ഇത് വലിയ ഭീതിയാണ് പ്രദേശത്ത് സൃഷ്ടിച്ചിരിക്കുന്നത്. വീട്ടിയൂര്‍ ഊരിലെ ആദിവാസി ദമ്പതികളുടെ മൂന്നുദിവസം പ്രായമായ കുഞ്ഞും അഗളി പഞ്ചായത്തിലെ ദമ്ബതികളുടെ പത്ത് മാസം പ്രായമുളള കുഞ്ഞും കടുകുമണ്ണ ഊരിലെ ആറ് വയസ്സുകാരിയുമാണ് മരിച്ചത്.
അതേസമയം, അട്ടപ്പാടി സന്ദർശിക്കുന്ന മന്ത്രിയോട് ജനപ്രതിനിധികള്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതിനെക്കുറിച്ച് ഇന്ന് ആവശ്യമുന്നയിക്കും.ആദിവാസി അമ്മമാര്‍ക്കുളള ജനനി ജന്മരക്ഷാ പദ്ധതി മുടങ്ങിയ കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
Post Your Comments