Bikes & ScootersLatest NewsNewsAutomobile

ഹാർലി ഡേവിഡ്സന്റെ പാൻ അമേരിക്ക 1250 വിപണിയിൽ അവതരിപ്പിച്ചു

ദില്ലി: ഐക്കണിക്ക് അമേരിക്കൻ ഇരുചക്രവാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്സന്റെ ഏറ്റവും കരുത്തുള്ള അഡ്വഞ്ചർ ബൈക്കായ പാൻ അമേരിക്ക 1250 വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ച ഹാർലിയുടെ വാഹനങ്ങൾ നിലവിൽ ഹീറോ വഴിയാണ് വിൽക്കുന്നത്. ഹീറോ മോട്ടോകോർപ് ബുക്കിംഗ് തുടങ്ങിയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.

ഹാർലിയുടെ മറ്റ് 13 മോഡലുകൾക്കും വരാനിരിക്കുന്ന സ്പോർട്സ്സ്റ്റർ എസിനും പാൻ അമേരിക്കയ്ക്കൊപ്പം ബുക്കിംഗ് ആരംഭിച്ചതായി ഹീറോ മോട്ടോ കോർപ് അറിയിച്ചു. അടുത്തവർഷം ഫെബ്രുവരി മുതൽ ഹാർലി ഓണേഴ്സ് ഗ്രൂപ്പ് ഇവന്റുകൾ പുനരാരംഭിക്കാനും ഹീറോ പദ്ധതിയിടുന്നുണ്ട്.

Read Also:- ആരോഗ്യത്തിന് ഏറ്റവും മികച്ച ആഹാരങ്ങള്‍..!

ഹാർലി ഡേവിഡ്സണിന്റെ വേറിട്ട ബൈക്കാണ് പാൻ അമേരിക്ക. സ്റ്റാൻഡേർഡ്, സ്പെഷ്യൽ എന്നിങ്ങനെ രണ്ടു വകഭേദങ്ങളാണ് വാഹനത്തിനുള്ളത്. അഡ്വഞ്ചർ ടൂറർ മോട്ടർസൈക്കിളിന്റെ രണ്ട് വേരിയന്റുകളും ഇന്ത്യയിൽ ലഭിക്കും. ബേസ് വേരിയന്റിന് 16.90 ലക്ഷം രൂപയും പാൻ അമേരിക്ക 1250 സ്പെഷ്യൽ എന്ന പ്രീമിയം വേരിയന്റിന് 19.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

shortlink

Post Your Comments


Back to top button