തിരുവനന്തപുരം: ഹലാൽ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഹലാൽ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കുകയാണെന്നും അത്തരത്തിലുള്ള ശ്രമം കേരളത്തിലും നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഹലാല്‍ വിവാദത്തെ ശക്തമായി എതിര്‍ക്കേണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
‘ഹലാൽ എന്നാൽ കഴിക്കാൻ കൊള്ളാവുന്ന ഭക്ഷണം എന്നാണ് അർത്ഥം. ഹലാൽ വിഭാഗം ഉയർത്തുന്നത് ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ. കഴിക്കാൻ പറ്റുന്ന ഭക്ഷണം എന്നാണ് ഉദ്ദേശിക്കുന്നത്. ഹലാൽ വിവാദം സംഘപരിവാർ അജണ്ടയുടെ ഭാഗം. പാർലമെന്റിൽ നൽകുന്ന ഭക്ഷണത്തിലും ഹലാൽ മുദ്രയുണ്ട്. ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമവും നടക്കുന്നു’, മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഹലാൽ ഭക്ഷണവിവാദത്തിൽ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് കെ.ടി ജലിൽ എം.എൽ.എ വെളിപ്പെടുത്തിയിരുന്നു. മന്ത്രിച്ചൂതിയ നൂലും ചരടും വെള്ളവും ഭക്ഷണവും നൽകുന്ന പതിവ് നൂറ്റാണ്ടുകളായി ഇന്ത്യയിലെ വിവിധ മതസമൂഹങ്ങളിലെ സിദ്ധന്മാർക്കിടയിൽ വ്യാപകമായി കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിച്ചൂതി നൽകപ്പെടുന്ന ഭക്ഷണമാണ് ‘ഹലാൽ’ ഭക്ഷണം എന്ന രൂപേണ നടത്തപ്പെടുന്ന പ്രചരണം തീർത്തും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ആസൂത്രിതമായി വര്‍ഗീയത ഉണ്ടാക്കാനുള്ള ശ്രമം ആണ് ഹലാൽ വിവാദത്തിലൂടെ നടക്കുന്നതെന്നായിരുന്നു അഡ്വ. എ എന്‍ ഷംസീര്‍ എംഎല്‍എ വ്യക്തമാക്കിയത്. വഭക്ഷണം ഇഷ്ടമുള്ളവര്‍ കഴിക്കട്ടെ, ചിലത് കഴിക്കാന്‍ പാടില്ലെന്ന തിട്ടൂരമെന്തിനാണ്. ഇതിന് പിന്നില്‍ ആസൂത്രിത ശ്രമങ്ങളുണ്ടെന്നും ഷംസീര്‍ പറഞ്ഞു.
Post Your Comments