KozhikodeKeralaNattuvarthaLatest NewsNews

ക​ഞ്ചാ​വു​മാ​യി യുവാവ് അറസ്റ്റിൽ

​പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സ് സം​ഘം ആണ് ഇയാളെ പിടികൂടിയത്

പ​ര​പ്പ​ന​ങ്ങാ​ടി: 420 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യുവാവ് അറസ്റ്റിൽ. ചെ​റ​മം​ഗ​ലം സ്വ​ദേ​ശി എ.​വി. റ​ഷീ​ദ് (39) ആണ് പൊലീസ് പിടിയിലായത്. പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സ് സം​ഘം ആണ് ഇയാളെ പിടികൂടിയത്.

ഇ​യാ​ൾ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച മോ​ട്ടോ​ർ സൈ​ക്കി​ളും പി​ടി​ച്ചെ​ടു​ത്തു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സാ​ബു ആ​ർ. ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​റ​മം​ഗ​ലം ഭാ​ഗ​ത്തു ന​ട​ത്തി​യ പരിശോധനയിൽ ആണ് ഇയാൾ പിടിയിലായത്.

Read Also : പ​ണ​മി​ട​പാ​ടി​നെ ചൊ​ല്ലി ത​ർ​ക്കം : യു​വാ​വി​നെ ക്രൂ​ര മ​ർ​ദനത്തിനിരയാക്കിയ ആ​റു​പേ​ർ പിടിയിൽ

പ്ര​വ​ൻ​റി​വ് ഓ​ഫി​സ​ർ കെ. ​പ്ര​ദീ​പ് കു​മാ​ർ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പി.​എം. ലി​ഷ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ നി​തി​ൻ ചോ​മാ​രി, അ​രു​ൺ, വി​നീ​ഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button