മുംബൈ: ഐഎസ്എല്ലും വൺ ഫുട്ബോളുമായി പുതിയ കരാറിൽ ഒപ്പുവെച്ചു. ലോകമെമ്പാടുമുള്ള 200-ലധികം രാജ്യങ്ങളിൽ (ഇന്ത്യൻ ഉപഭൂഖണ്ഡം ഒഴികെ) ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് പ്രക്ഷേപണം ചെയ്യുന്നതിനായി ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (FSDL) ഇന്ന് ജർമ്മൻ ഫുട്ബോൾ മീഡിയ കമ്പനിയായ വൺ ഫുട്ബോളുമായി കരാർ ഒപ്പുവെച്ചു.
നിലവിലെ ഹീറോ ഐഎസ്എൽ 2021-22 സീസൺ വൺഫുട്‌ബോൾ പ്ലാറ്റ്‌ഫോമിൽ സൗജന്യമായി സംപ്രേഷണം ചെയ്യാനാണ് കരാറായത്. ഈ പങ്കാളിത്തം ഹീറോ ഐഎസ്എല്ലിനെ ആഗോള തലത്തിൽ വളർത്താൻ സഹായിക്കും.
Read Also:- അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങൾക്ക് നേന്ത്രപ്പഴം
സ്‌മാർട്ട്‌ഫോണുകളിലും ടാബ്‌ലെറ്റിലും വൺ ഫുട്ബോൾ ആപ്പ് വഴിയും, വൺ ഫുട്ബോൾ വെബ്‌സൈറ്റ് വഴി ഡെസ്‌ക്‌ടോപ്പിലും ലൈവായും ഓൺ-ഡിമാൻഡ് മാച്ച് ഹൈലൈറ്റ്സും ലഭ്യമാകും. അതേസമയം, ഐഎസ്എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കരുത്തരായ ഗോവ ജംഷദ്പൂർ എഫ്സിയെ നേരിടും. രാത്രി 7.30നാണ് മത്സരം.
Post Your Comments