മുംബൈ: ഐഎസ്എല്ലിലെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സി ഇന്നിറങ്ങും. എഫ്‌സി ഗോവയാണ് മുംബൈയുടെ എതിരാളികൾ. മർഗോവിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. കഴിഞ്ഞ സീസണിൽ വിജയികളായ സ്ക്വാഡിൽ നിന്ന് ചില പ്രധാന കളിക്കാരെ നഷ്ടപ്പെട്ടെങ്കിലും ഇപ്പോഴും ലീഗിലെ ഏറ്റവും വലിയ സ്ക്വാഡുമായാണ് മുംബൈ വരുന്നത്.
കോച്ച് ഫെറാൻഡോയുടെ കീഴിൽ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗോവ ഇത്തവണയും ആവർത്തിക്കാനാകും ഇന്ന് ശ്രമിക്കുക. സ്ക്വാഡിലെ ഭൂരിഭാഗം താരങ്ങളെയും നിലനിർത്തിയ ഗോവ മികച്ച പ്രീസീസൺ കഴിഞ്ഞാണ് ലീഗിന് എത്തുന്നത്. പ്രീസീസൺ സമയത്ത് ഡ്യൂറണ്ട് കപ്പ് നേടാൻ ഗോവയ്ക്കായിരുന്നു.
Read Also:- കരിക്കിൻ വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ..!!
മൊറോക്കൻ പ്ലേമേക്കർ ഹ്യൂഗോ ബൗമസ്, സ്‌ട്രൈക്കർമാരായ ബാർത്തലോമിയോ ഒഗ്‌ബെച്ചെ, ആദം ലെ ഫോണ്ട്രെ എന്നിവരെല്ലാം കഴിഞ്ഞ സീസൺ അവസാനത്തോടെ മുംബൈ വിട്ടിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ ഗോൾഡൻ ബൂട്ട് ജേതാവ് ഇഗോർ അംഗുലോയെയെയും ഓസ്‌ട്രേലിയൻ മിഡ്‌ഫീൽഡർ ബ്രാഡ് ഇൻമാനെയും സ്വന്തമാക്കിയ മുംബൈക്ക് ഈ സീസണിലും കിരീടം നിലനിർത്താൻ സാധ്യതയുണ്ട്.
Post Your Comments