Latest News

നാല്പത്തൊന്നു ദിവസത്തെ മണ്ഡലവ്രത കാലത്തിന്റെ ലക്ഷ്യമെന്ത് ?

മാലയിടല്‍ വ്രതത്തിന്റെ സൂചനയും ആരംഭവുമാണ്

സന്നിധാനം : അയ്യപ്പഭക്തര്‍ അനുഷ്ഠിക്കുന്ന നാല്പത്തൊന്നു ദിവസത്തെ ലളിതജീവിതത്തിനാണ് മണ്ഡലവ്രതം എന്നു പറയുന്നത്. ലളിതവും ഭക്തിനിര്‍ഭരവും ദുശ്ശീലങ്ങള്‍ വെടിഞ്ഞതുമായ ജീവിതമാണ് വ്രതകാലത്ത് നയിക്കേണ്ടത്. മാലയിടല്‍ വ്രതത്തിന്റെ സൂചനയും ആരംഭവുമാണ്. മാല അഴിക്കുന്നത് വരെ ഈ ജീവിതം നയിക്കണം.

ശനിയാഴ്ചയോ ഉത്രം നക്ഷത്രത്തിലോ മാല ധരിക്കുന്നതാണ് ഉത്തമമെന്ന് ഭക്തന്മാര്‍ കരുതുന്നു. ഉത്രം ശ്രീഅയ്യപ്പന്റെ ജന്മനക്ഷത്രമാണ്. നാല്പത്തൊന്നു ദിവസത്തെ വ്രതം എന്ന സങ്കല്പം അച്ചടക്കവും ആരോഗ്യശീലങ്ങളും ജീവിതത്തില്‍ പകര്‍ത്താന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്.

Read Also : ശ​ബ​രി​മ​ല​യി​ല്‍ ഹലാല്‍ ശര്‍ക്കര ഉപയോ​ഗം : കമ്പനികള്‍ക്ക്​ ഹൈ​കോ​ട​തി നോട്ടീസ്

ആത്മനിയന്ത്രണത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും സല്‍ഗുണങ്ങള്‍ ജീവിതത്തില്‍ ഊട്ടിയുറപ്പിക്കാന്‍ ഇത് ലക്ഷ്യമിടുന്നു. വ്രതകാലത്ത് കറുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ലൗകികകാര്യങ്ങളിലുള്ള വിരക്തി പ്രകടമാക്കുന്നു. മുടി മുറിക്കുന്നതും ക്ഷൗരം ചെയ്യുന്നതും നഖം വെട്ടുന്നതും ഈ സമയത്ത് നിഷിദ്ധമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button