കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ചുള്ള പരാതികള്‍ പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 14ന് മുമ്പ് കോടതിയെ നേരിട്ട് അറിയിക്കാമെന്ന് ഹൈക്കോടതി. റോഡുകളിലെ കുഴികള്‍ സംബന്ധിച്ച പരാതികള്‍ പരിഗിണിക്കുകവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഡിസംബര്‍ 15ന് കേസ് വീണ്ടും പരിഗണിക്കും.
റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവച്ച് പോകണമെന്നാണ് കോടതി ഇന്നലെ പറഞ്ഞത്. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. റോഡുകള്‍ തകര്‍ന്നാല്‍ അടിയന്തരമായി നന്നാക്കാന്‍ സംവിധാനമില്ലെയെന്ന് കൊച്ചി നഗരസഭയോട് കോടതി ചോദിച്ചിരുന്നു. അടിയന്തരമായി നന്നാക്കാന്‍ സംവിധാനമില്ലെന്നായിരുന്നു കൊച്ചി നഗരസഭ നല്‍കിയ മറുപടി.
ഇത്തരം ന്യായീകരണങ്ങള്‍ മാറ്റിനിര്‍ത്തി പുതിയ ആശയങ്ങള്‍ നടപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments