KollamNattuvarthaLatest NewsKeralaNews

യുവാക്കളെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : ഒ​ളി​വി​ലാ​യി​രു​ന്ന മൂ​ന്ന് പേ​ർ പിടിയിൽ

തി​ങ്ക​ളാ​ഴ്ച രാ​ത്രി തേ​വ​ല​ക്ക​ര ചേ​ന​ങ്ക​ര​മു​ക്കി​ന് കി​ഴ​ക്ക് റോ​ഡി​ൽ വെച്ചാണ് സംഭവം

ച​വ​റ: യു​വാ​വി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ മൂന്നുപേർ പിടിയിൽ. ഒ​ളി​വി​ലാ​യി​രു​ന്ന തേ​വ​ല​ക്ക​ര മു​ള്ളി​ക്കാ​ല ത​ണ്ട​ള​ത്ത് ത​റ​യി​ൽ അ​ഥി​ലേ​ഷ് ഗോ​പ​ൻ (23), തേ​വ​ല​ക്ക​ര പാ​ല​യ്ക്ക​ൽ പെ​രു​വി​ള കി​ഴ​ക്ക​തി​ൽ പ്രി​ജി​ത്ത് (32), പ​ന്മ​ന പോ​രൂ​ക്ക​ര ക​ട​വി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ നി​ഷാ​ദ് (32) എ​ന്നി​വ​രാ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി തേ​വ​ല​ക്ക​ര ചേ​ന​ങ്ക​ര​മു​ക്കി​ന് കി​ഴ​ക്ക് റോ​ഡി​ൽ വെച്ചാണ് സംഭവം. ബൈക്കിൽ വ​ന്ന അ​രി​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ജോ​യി, സ​നൂ​പ് എ​ന്നീ യു​വാ​ക്ക​ളെ ത​ട​ഞ്ഞ് നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഗൂ​ർ​ഖാ ക​ത്തി ഉ​പ​യോ​ഗി​ച്ച് ജോ​യി​യെ ത​ല​ക്ക്​ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യായിരുന്നു. ഇത് ത​ട​യാ​ൻ ശ്ര​മി​ച്ച സ​നൂ​പിന്റെ വ​ല​ത് കൈ ​വെ​ട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. പ്ര​തി​ക​ളും ജോ​യി​യും ത​മ്മി​ൽ തേ​വ​ല​ക്ക​ര അ​രീ​ക്കാ​വ് അ​മ്പ​ല​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചുണ്ടായ വഴക്കാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഇത് സംബന്ധിച്ച് കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് കേ​സു​ക​ൾ ന​ട​ന്നു​വ​രു​ക​യു​മാ​ണ്.

Read Also : ശ​ബ​രി​മ​ല​യി​ല്‍ ഹലാല്‍ ശര്‍ക്കര ഉപയോ​ഗം : കമ്പനികള്‍ക്ക്​ ഹൈ​കോ​ട​തി നോട്ടീസ്

ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി ഷൈ​നു തോ​മ​സിന്റെ നേ​തൃ​ത്വ​ത്തി​ൽ തെ​ക്കും​ഭാ​ഗം ഇ​ൻ​സ്​​പെ​ക്ട​ർ ദി​നേ​ഷ് കു​മാ​ർ, എ​സ്.​ഐ സു​ജാ​ത​ൻ​പി​ള്ള, ച​വ​റ എ​സ്.​ഐ സു​കേ​ശ്, ക​രു​നാ​ഗ​പ്പ​ള്ളി എ.​എ​സ്.​ഐ ഷാ​ജി​മോ​ൻ, എ.​എ​സ്.​ഐ മാ​രാ​യ ക്രി​സ്​​റ്റി, ഹ​രി​കൃ​ഷ്ണ​ൻ, ജ​യ​ച​ന്ദ്ര​ൻ​പി​ള്ള, സി.​പി.​ഒ മാ​രാ​യ സെ​ബി​ൻ, ര​തീ​ഷ്, രി​പു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button