ഭുവനേശ്വര്‍ : ഒഡീഷ മുഖ്യമന്ത്രി മുഖ്യമന്ത്രി നവീന്‍ പട്നായികിന്റെ വാഹനത്തിന് മുട്ടയെറിഞ്ഞതിന് പിന്നാലെ ബിജെഡി എംപി അപരാജിത സാരംഗിയ്ക്ക് നേരെയും സമാനമായ ആക്രമണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഭുവനേശ്വറില്‍ വെച്ചായിരുന്നു എംപിയ്ക്ക് നേരെ ആക്രമണം നടന്നത്. അവശ്യസാധനങ്ങളുടെയും ഇന്ധനവിലവര്ധനവിനുമെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു ആക്രമണം.
Read Also : പുലര്‍ച്ചെ വരെ ഫോണ്‍ ഉപയോഗിച്ചു, വീട്ടുകാര്‍ ഫോണ്‍ വാങ്ങി വച്ചു: 15കാരന് ആത്മഹത്യ ചെയ്തു
ബിജെഡിയുടെ പരാതിയില്‍ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടികൂടിയതായി പൊലീസ് പറഞ്ഞു. ആക്രമത്തില്‍ തന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നതായും കേടുപാടുകള്‍ പറ്റിയതായും എംപി പറഞ്ഞു. അക്രമികളുടെ കൈയില്‍ മാരകായുധങ്ങള്‍ ഉണ്ടായിരുന്നതായും പരാതില്‍ പറയുന്നു.
Post Your Comments