മലപ്പുറം : റോഡുകളുടെ ശോചനീയവസ്ഥ സംബന്ധിച്ച് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയതോടെ കര്‍ശന വ്യവസ്ഥകളുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മഹമ്മദ് റിയാസ്. കുടിവെള്ള പദ്ധതികള്‍ക്കായി പൊളിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കാണെന്ന് മന്ത്രി അറിയിച്ചു.
Read Also : രാജ്യത്ത് ലാപ്‌ടോപ് നിര്‍മാണത്തിന് തുടക്കം കുറിയ്ക്കുന്നു : വരുന്നത് വന്‍ തൊഴിലവസരങ്ങള്‍
‘ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യും. 2014ലെ സര്‍ക്കാര്‍ ഇത്തരവില്‍ ഇത് കൃത്യമായി പറയുന്നുണ്ട്. ഇത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി കര്‍ശനമാക്കും. നിര്‍ത്താതെ പെയ്യുന്ന മഴയാണ് റോഡ് നന്നാക്കുന്നതില്‍ പ്രധാന തടസം. മഴക്കാലത്തും റോഡ് ടാര്‍ ചെയ്യാന്‍ കഴിയുന്ന നൂതന ടെക്‌നോളജി നടപ്പിലാക്കാന്‍ ശ്രമിക്കും. സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേതല്ല’ , മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
‘ജനങ്ങള്‍കാഴ്ചക്കാരല്ല, കാവല്‍ക്കാരാണ്. ഇതിനെ അള്ള് വക്കാന്‍ ശ്രമിക്കുന്നവര്‍ ഒറ്റപ്പെടും. പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികളെ അള്ളുവക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെ ജനങ്ങള്‍ നേരിടും. എടപ്പാള്‍ മേല്‍പ്പാലത്തിന്റെ ടാറിങ് മഴ കഴിഞ്ഞ് നടത്തും. ഉദ്ഘാടനത്തിന് ധൃതികൂട്ടില്ല, നിര്‍മാണത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഇന്നലെ കോടതിയുടെ വിമര്‍ശനത്തില്‍ ഉണ്ടായ റോഡുകളില്‍ ഒന്ന് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേത്. സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേതല്ല. കുടിവെള്ള പദ്ധതിക്കു വേണ്ടി റോഡ് പൊളിക്കുന്നു. പിന്നീട് നന്നാക്കുന്നില്ല. ഇതിന് പരിഹാരം കാണും’ , മന്ത്രി പറഞ്ഞു.
Post Your Comments