പോഷകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് ഈന്തപ്പഴം. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, ഫൈബർ എന്നിവ ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക മാത്രമല്ല പല രോഗങ്ങളേയും അകറ്റാനും ഉത്തമമാണ്.
ഹീമോഗ്ലോബിന്റെ നില മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരത്തിന്റെ ഊർജക്ഷമത വർദ്ധിപ്പിക്കാൻ ഈന്തപ്പഴം സഹായിക്കും. രക്തസമ്മര്‍ദമുള്ളവര്‍ പതിവായി ഈന്തപ്പഴം കഴിക്കുന്നത് ബിപി നിയന്ത്രിച്ചു നിര്‍ത്താനും സഹായിക്കും. ഗ്ലൈസെമിക് ഇൻഡെക്സ് (ജിഐ) കുറവായതിനാൽ പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന ഒന്നാണ് ഈന്തപ്പഴമെന്ന് പഠനങ്ങളിൽ പറയുന്നു. ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും സഹായിക്കുന്നതാണ്.
ഈന്തപ്പഴത്തിൽ ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകൾക്ക് ശക്തി നൽകുന്നു. ഈന്തപ്പഴത്തിൽ ഉയർന്ന അളവിൽ ഫെെബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്തി മലബന്ധം പരിഹരിക്കാൻ സഹായിക്കുന്നു.
Post Your Comments