KasargodKeralaNattuvarthaLatest NewsNews

ഹണിട്രാപിലൂടെ പണം തട്ടാൻ ശ്രമം : യുവാവ് പിടിയിൽ

ഉ​പ്പ​ള ന​യാ​ബ​സാ​ർ സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്​​ക​നെ ആക്രമിച്ച് കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്​​റ്റ്

മ​ഞ്ചേ​ശ്വ​രം: യു​വ​തി​യെ ഉ​പ​യോ​ഗി​ച്ച്​ ഹ​ണി​ട്രാ​പ് ന​ട​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് പിടിയിൽ. ബ​ന്തി​യോ​ട് പ​ച​മ്പ​ളം ടി​പ്പു ഗ​ല്ലി​യി​ലെ മു​ഷാ​ഹി​ദ് ഹു​സൈ​നാ​ണ്​ (24) പൊലീസ് പിടിയിലായത്. ഉ​പ്പ​ള ന​യാ​ബ​സാ​ർ സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്​​ക​നെ ആക്രമിച്ച് കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്​​റ്റ്.

ഉ​പ്പ​ള മ​ജ​ൽ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഹ​യാ​സ്, ജാ​വി​ദ്, അ​റ​സ്​​റ്റി​ലാ​യ മു​ഷാ​ഹി​ദ് ഹു​സൈ​ൻ എന്നിവരടക്കം നാ​ലു പേ​ർ​ക്കെ​തി​രെ​യാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്തിരിക്കുന്നത്.

Read Also : തു​ലാ​വ​ര്‍ഷ മ​ഴ​യു​ടെ ലഭ്യതയിൽ സർവ്വകാല റെക്കോർഡിട്ട് ഈ ജില്ല : മറികടന്നത് 121 വർഷത്തെ റെക്കോർഡ്

യു​വ​തി​യെ ഉ​പ​യോ​ഗി​ച്ച്​ സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം ചാ​റ്റി​ങ്ങും പി​ന്നീ​ട് ഫോ​ൺ വ​ഴി സം​സാ​രി​ച്ച ശേ​ഷം ഇതും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​മെ​ന്നു പ​റ​ഞ്ഞ് ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത് പണം തട്ടാൻ ആയിരുന്നു ശ്ര​മം. എന്നാൽ മ​ധ്യ​വ​യ​സ്​​കൻ ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങാ​ത്ത​തി​നെ തു​ട​ർ​ന്ന് നാ​ലം​ഗ സം​ഘം ഇ​യാ​ളെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ട് പോ​യി മ​ർ​ദി​ക്കു​ക​യും ര​ണ്ട് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

കാ​സ​ർ​​ഗോഡ് ഡി​വൈ.​എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ സ്‌​ക്വാ​ഡും കു​മ്പ​ള എ​സ്‌.​ഐ അ​നി​ഷും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button