Latest NewsNewsIndia

കനത്ത മഴ : തീരദേശ ജില്ലകളില്‍ റെഡ് അലര്‍ട്ട്

ചെന്നൈ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ മുഴുവന്‍ തീരദേശ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉള്‍പ്പെടെ 16 ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പുതുച്ചേരി, കാരയ്ക്കല്‍ മേഖലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തൂത്തുക്കുടി, തിരുനെല്‍വേലി, രാമനാഥപുരം, പുതുക്കോട്ട, നാഗപട്ടണം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Read Also : ഭീകരരെ തകര്‍ക്കാന്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ഒരുമിക്കണമെന്ന് ഇന്ത്യ

തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ നാശം വിതച്ച് കനത്ത മഴ തുടരുകയാണ്. ജില്ലകളിലെ വിവിധ മേഖലകള്‍ പൂര്‍ണമായും വെള്ളക്കെട്ടിലാണ്. അടുത്ത 48 മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

തൂത്തുക്കുടി, തിരുനെല്‍വേലി, രാമനാഥപുരം, കന്യാകുമാരി, നാപട്ടണം ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. തൂത്തുക്കുടിയില്‍ റെയില്‍വെ സ്റ്റേഷന്‍ ഉള്‍പെടെ വെള്ളത്തിനിടയിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button