തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഡിസംബർ രണ്ടാം വാരം മുതൽ വൈകിട്ട് വരെ ക്ലാസുകൾ നടത്താൻ തീരുമാനം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിൽ സ്കൂളുകളിൽ ഉച്ചവരെയാണ് അധ്യയനം നടക്കുന്നത്. സാമൂഹിക അകലം ഉറപ്പാക്കാൻ ക്ലാസുകൾ ബാച്ചുകളാക്കി തിരിക്കുന്ന രീതി തുടരും.
സ്കൂൾ സമയം ദീർഘിപ്പിക്കാനുള്ള നിർദേശം മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് ശേഷമായിരിക്കും നടപ്പാക്കുക. ഉച്ചവരെ മാത്രം അധ്യയനം നടത്തുന്നതുകൊണ്ട് പാഠഭാഗങ്ങൾ തീർക്കാനാകില്ലെന്ന് യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. ഉച്ചവരെ ക്ലാസ് നടത്തുന്നതും മതിയായ ഗതാഗത സൗകര്യമില്ലാത്തതും ഒട്ടേറെ വിദ്യാർഥികൾക്ക് സ്കൂളിൽ എത്തുന്നതിന് അസൗകര്യമാണെന്നും യോഗം വിലയിരുത്തി.
Post Your Comments