റിയാദ്: സൗദി അറേബ്യയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയിലെ മക്ക – മദീന എക്സ്പ്രസ് വേയില്‍ ഉണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. 48 പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. വ്യാഴാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. മദീനയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് സംഭവം.
അപകടത്തിൽ പരിക്കേറ്റ നാലു പേരുടെ നില ഗുരുതരമാണ്. 23 പേര്‍ക്ക് സാരമായ പരിക്കുകളും 18 പേര്‍ക്ക് നിസാര പരിക്കുകളുമാണെന്ന് അധികൃതർ അറിയിച്ചു. റെഡ് ക്രസന്റ് അതോറിറ്റിക്ക് കീഴിലെ 31 ആംബുലന്‍സ് സംഘങ്ങളും ആരോഗ്യ മന്ത്രാലയത്തിനും മദീന കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിക്കും കീഴിലെ രണ്ട് ആംബുലന്‍സ് യൂനിറ്റുകളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ചു.
Post Your Comments