
ബീജിംഗ്: ആഗോളതലത്തില്‍ നമ്പര്‍ വണ്‍ സ്ഥാനം കൈയടക്കാന്‍ പരിശ്രമിക്കുന്ന ചൈന, ഇന്ത്യയുടെ പ്രസ്താവനയോടെ വെട്ടിലായി. അതിര്‍ത്തിയില്‍ ചൈനയാണ് ഏറ്റവും വലിയ ഭീഷണിയെന്ന സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവനയാണ് ചൈനയ്ക്ക് തലവേദനയായത്. ഭൗഗോളികമായ പ്രതിരോധത്തില്‍ ഇന്ത്യക്ക് സമീപകാലത്ത് ഏറ്റവും വലിയ ഭീഷണിയായി കമ്യൂണിസ്റ്റ് ചൈന മാറിയെന്നാണ് ബിപിന്‍ റാവത്തിന്റെ പ്രസ്താവന.
Read Also : ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്
ആഗോളതലത്തില്‍ തങ്ങളെ ഇടിച്ചുകാണിക്കുന്ന പ്രസ്താവനയാണ് ഇന്ത്യ നടത്തിയതെന്ന് ചൈന ആരോപിച്ചു. ഇന്ത്യയുടെ സംയുക്തസൈനിക മേധാവി യാതൊരു തെളിവുകളുമില്ലാതെയാണ് പ്രസ്താവന നടത്തിയിരിക്കുന്നതെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ ആരോപണം.
നിലവില്‍ ചൈനയും ഇന്ത്യയുമായി പ്രശന്ങ്ങളൊന്നുമില്ല. ഇരുഭാഗത്തേയും നേതാക്കളുടെ ഭാഗത്തുനിന്നും തുടര്‍ച്ചയായ ചര്‍ച്ചകളും നടക്കുകയാണ്. സൈനിക പിന്മാറ്റവും നടന്നു കഴിഞ്ഞു. ഈ അവസരത്തില്‍ ഇത്തരം പ്രസ്താവനകള്‍ അനുചിതമാണെന്നും പ്രതിരോധ വക്താവ് വൂ ഖ്വിയാന്‍ പറഞ്ഞു.
ഇന്ത്യ-റഷ്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ ത്രിരാഷ്ട്ര ചര്‍ച്ചകള്‍ നടക്കുന്നതിന് മുന്നോടിയായാണ് ബിപിന്‍ റാവത് ചൈനയുടെ ഭീഷണി നിലനില്‍ക്കുന്നുവെന്ന ആരോപണം ഉന്നയിച്ചത്. ഇന്ത്യന്‍ അതിര്‍ത്തിയിലെ നിലവിലെ അവസ്ഥ സൈന്യം നിരീക്ഷിക്കുകയാണ്. അതിര്‍ത്തി ഗ്രാമങ്ങളിലെ നിര്‍മ്മാണവും ലഡാക് മേഖലയിലെ സൈനിക ക്യാമ്പുകളുടെ വിവരവും ഇന്ത്യ തുറന്നുകാട്ടിയിരിക്കുകയാണ്.
Post Your Comments