News

മതാചാര രേഖ ഇല്ലാതെ ഇനി എല്ലാ വിവാഹവും രജിസ്റ്റർ ചെയ്യാം: ഉത്തരവിറങ്ങി

തിരുവനന്തപുരം : മതാചാരപ്രകാരവും സ്‌പെഷ്യൽ മാരേജ്‌ ആക്‌ട്‌ പ്രകാരവുമല്ലാതെ നടക്കുന്ന എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവിറങ്ങി.
വിവാഹിതരുടെ മതമോ, മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ രജിസ്‌ട്രാർമാർ ആവശ്യപ്പെടരുതെന്നാണ്‌ തദ്ദേശഭരണവകുപ്പ് ഉത്തരവ്‌ നൽകി.

Also Read : കശ്മീരില്‍ സുരക്ഷാ സേന വധിച്ച ഭീകരന്‍ പാക് സൈന്യത്തിലെ മുന്‍ ഹവീല്‍ദാര്‍ ,ഞെട്ടിക്കുന്ന വിവരം സ്ഥിരീകരിച്ച് സുരക്ഷാ സേന

മിശ്രവിവാഹിതർക്ക്‌ വിവാഹരജിസ്‌ട്രേഷനുള്ള തടസമാണ്‌ ഇതോടെ നീങ്ങിയത്‌. വിവാഹത്തിന്‌ തെളിവായി ഗസറ്റഡ് ഓഫീസർ, എംപി, എംഎൽഎ, തദ്ദേശസ്ഥാപന അംഗം എന്നിവരിൽ ആരെങ്കിലും നൽകുന്ന പ്രസ്‌താവന മതി. മതാധികാരസ്ഥാപനം നൽകുന്ന സാക്ഷ്യപത്രം, സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥപ്രകാരം നടന്ന വിവാഹങ്ങൾക്ക് വിവാഹ ഓഫീസർ നൽകുന്ന സാക്ഷ്യപത്രം എന്നിവ വച്ചുള്ള രജിസ്ട്രേഷനും തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button