Latest NewsNewsIndia

വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കോവിഡ് : മെഡിക്കല്‍ കോളജിലെ ഹോസ്റ്റലുകള്‍ അടച്ചു

ബംഗളൂരു: കര്‍ണാടകയിലെ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കോവിഡ്. ദര്‍വാഡ് എസ് ഡി എം മെഡിക്കല്‍ കോളജിലെ 66 വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്.

Read Also  :  ഷാഹിദയുടെ പ്രവർത്തനങ്ങൾ കസാഖിസ്ഥാൻ സർവ്വകലാശാല എങ്ങനെ അറിഞ്ഞു?: ഷാഹിദ കമാലിനോട് ലോകായുക്ത

കഴിഞ്ഞ ദിവസം കോളജില്‍ നടന്ന പരിപാടിക്ക് പിന്നാലെ കൂട്ടത്തോടെ കോവിഡ് പരിശോധന നടത്തിയപ്പോഴാണ് നിരവധി വിദ്യാര്‍ഥികള്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. 400 വിദ്യാര്‍ഥികളില്‍ 300 പേരാണ് പരിശോധനയ്ക്ക് വിധേയമായത്. മുന്‍കരുതലിന്റെ ഭാഗമായി രണ്ട് ഹോസ്റ്റലുകള്‍ പൂട്ടിയതായി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button