ടൊയോട്ടയുടെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് ഗ്ലാന്‍സ. 2019 ജൂണ്‍ ആറിനായിരുന്നു വാഹനത്തിന്റെ വിപണിയിലെ അരങ്ങേറ്റം. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ ഉല്‍പന്ന ശ്രേണിയിലെ ഏറ്റുവമധികം വില്‍പനയുള്ള കാറുകളില്‍ ഒന്നാണ് നിലവില്‍ ഗ്ലാന്‍സ. ഇപ്പോഴിതാ 2022 -ന്റെ തുടക്കത്തില്‍ ഗ്ലാന്‍സയ്ക്ക് ഒരു മിഡ്-ലൈഫ് അപ്ഡേറ്റ് നല്‍കാന്‍ കമ്പനി പദ്ധതിയിടുന്നതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2022 ടൊയോട്ട ഗ്ലാന്‍സ ഫെയ്സ്ലിഫ്റ്റിന് കുറച്ച് കോസ്‌മെറ്റിക്, ഫീച്ചര്‍ നവീകരണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സാധ്യതയുണ്ട്, അതേസമയം ഇതിന്റെ എഞ്ചിന്‍ സജ്ജീകരണം മാറ്റമില്ലാതെ തുടരും. അപ്ഡേറ്റ് ചെയ്ത ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിനും ചില മാറ്റങ്ങള്‍ പുതുക്കിയ മോഡലില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ മുന്‍വശത്ത് ചെറിയ മാറ്റങ്ങള്‍ വരുത്താനും സാധ്യതയുണ്ട്.
Read Also:- രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ ഓറഞ്ച്
നിലവില്‍ ജി, വി എന്നീ രണ്ട് ട്രിമ്മുകളിലാണ് ഗ്ലാന്‍സ് എത്തുന്നത്. 1.2 ലിറ്റര്‍ കെ12ബി, 1.2 ലിറ്റര്‍ കെ12 ഡ്യുവല്‍ ജെറ്റ് എന്നിവയില്‍ മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനുകളില്‍ വരുന്നത് തുടരും. ആദ്യത്തേത് 83 bhp പവര്‍ 113 എൻഎം ടോർക്കും, രണ്ടാമത്തേത് 90 bhp 113 എൻഎം ടോർക്കും പുറപ്പെടുവിക്കാന്‍ പര്യാപ്തമാണ്. ട്രാന്‍സ്മിഷന്‍ ചോയിസുകളില്‍ ഒരേ അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് യൂണിറ്റുകള്‍ ഉള്‍പ്പെടും.
Post Your Comments