ദോഹ: ഖത്തറിൽ വെള്ളിയാഴ്ച്ച കോർണിഷ് റോഡ് അടയ്ക്കും. ഫിഫ അറബ് കപ്പിനോട് അനുബന്ധിച്ച് നാളെ മുതൽ ഡിസംബർ 4 വരെയാണ് കോർണിഷ് റോഡ് അടയ്ക്കുന്നത്. ഷെറാട്ടൻ മുതൽ മിന ഇന്റർസെക്ഷൻ വരെയുള്ള ഭാഗമാണ് അടയ്ക്കുന്നത്. അൽ ദിവാൻ, അൽ ഫനാർ, അൽ ജസ്ര, റുമെയ്ല, സിവിൽ ഡിഫൻസ്, അൽ മഹ, ബർസാൻ എന്നീ ഇന്റർസെക്ഷനുകളിൽ നിന്ന് കോർണിഷിലേക്കുള്ള റോഡുകളും അടയ്ക്കും.
ഡിസംബർ 4 വരെ കോർണിഷ് റോഡിൽ ദോഹ മെട്രോ, കർവ ബസുകൾ, തുടങ്ങിയ പൊതുഗതാഗതവും സ്‌കൂൾ ബസുകളും മാത്രമേ അനുവദിക്കൂവെന്ന് അധികൃതർ വ്യക്തമാക്കി. രാവിലെ 6.00 മണി മുതൽ 8.30 വരെയും ഉച്ചയ്ക്ക് 12.00 മുതൽ 3.00 വരെയും വൈകിട്ട് 5.00 മുതൽ രാത്രി 10.00 വരെയും ലോറികളും ട്രക്കുകളും അനുവദിക്കില്ല. പുലർച്ചെ 1.00 നും 5.00 നും ഇടയിലുള്ള സമയം ഒഴികെ മറ്റു സമയങ്ങളിൽ സ്റ്റേഡിയങ്ങളിലേക്കും പരിസരപ്രദേശങ്ങളിലേക്കും ട്രക്കുകൾ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
ദോഹ മെട്രോയുടെ മെട്രോ ലിങ്ക് സർവീസുകളിൽ ചിലതിന്റെ സർവീസുകളിൽ മാറ്റമുണ്ട്. കർവ ബസുകൾ പ്രത്യേക സർവീസുകളും നടത്തും. കോർണിഷിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ റോഡ് അടയ്ക്കുന്നത് പ്രവർത്തനങ്ങളെ നേരിട്ട് ബാധിക്കുന്നുണ്ടെങ്കിൽ യാത്രയ്ക്കായി എക്സെപ്ഷനൽ പെർമിറ്റ് അനുവദിക്കുമെന്നും അധികൃതർ പറഞ്ഞു.
Read Also: ‘മകളുടെ വിവാഹമാണ്, ബിജെപിക്കാരും ആർ.എസ്.എസുകാരും പങ്കെടുക്കരുത്’: ക്ഷണക്കത്തുമായി കർഷക നേതാവ്
Post Your Comments