മൊഗാദിഷു:സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ ഭീകരാക്രമണം. എട്ടുപേര്‍ കൊല്ലപ്പെട്ടു. 13 സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു.യുഎന്‍ വാഹനവ്യൂഹത്തിന് നേരെയാണ് കാര്‍ ബോംബ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സായുധ സംഘമായ അല്‍ ശബാബ് മിലിട്ടറി ഓപ്പറേഷന്‍സ് വക്താവ് അബ്ദിയാസിസ് അബൂ മുസാബ് വ്യക്തമാക്കി.
Read Also : ഭീകരവാദത്തിനെതിരെ ബിജെപി പ്രതിരോധം അവസാനിച്ചാല്‍ കമ്മ്യൂണിസം ഇല്ലാതാകും: സന്ദീപ് വാചസ്പതി
യുഎന്‍ സുരക്ഷ വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ എസ്യുവിയിലെത്തി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടാക്കിയതെന്ന പോലീസ് വക്താവ് അബ്ദിഫത്താഹ് അദേന്‍ ഹസ്സന്‍ വ്യക്തമാക്കി. സംഭവ സ്ഥലത്ത് നിന്ന് പരിക്കേറ്റ 23 പേരെ രക്ഷപ്പെടുത്തിയതായി ആമിന്‍ ആംബുലന്‍സ് സര്‍വിസ് ഡയറക്ടര്‍ അബ്ദിഖാദര്‍ അബ്ദിറഹ്മാന്‍ പറഞ്ഞു. സംഭവത്തില്‍ യുഎന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
സ്വന്തം രീതിയിലുള്ള ഇസ്ലാമിക സാമ്രാജ്യം സ്ഥാപിക്കാന്‍ സോമാലിയയുടെ കേന്ദ്ര ഗവണ്‍മെന്റിനെതിരെ വര്‍ഷങ്ങളായി യുദ്ധം ചെയ്യുന്ന സംഘമാണ് അല്‍ ശബാബ്.
Post Your Comments