ശബരിമല തീര്‍ത്ഥാടനത്തിൽ മാലയിടലിന്റെ പ്രാധാന്യം എന്ത്? ഇന്ദ്രിയങ്ങളുടെ പരീക്ഷണമാണ് ശബരിമല തീര്‍ത്ഥാടനം. തീര്‍ത്ഥാനം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ തീര്‍ത്ഥാടകര്‍ ലളിത ജീവിതത്തോടു കൂടിയ വ്രതം അനുഷ്ഠിക്കേണ്ടത് അത്യാവശ്യമാണ്.
ലളിത ജീവിതത്തിന്റെ പ്രതീകമായ മാല ധരിക്കുന്നതിലൂടെയാണ് വ്രതം തുടങ്ങുന്നത്. ഈ ചടങ്ങിന് മാലയിടല്‍ എന്നു പറയുന്നു. അയ്യപ്പന്റെ ലോക്കറ്റോടു കൂടിയ മുത്തുമാലയാണ് ഭക്തര്‍ ധരിക്കുന്നത്.
മാലയിട്ടു കഴിഞ്ഞാല്‍ ഭക്തന്മാര്‍ എല്ലാ ലൗകിക സുഖങ്ങളും വെടിഞ്ഞു കൊണ്ടുള്ള ജീവിതം നയിക്കേണ്ടതുണ്ട്. പുകവലിയും മദ്യപാനവും നിര്‍ബന്ധമായി വെടിയണം. തീര്‍ത്ഥാടന കാലത്ത് ഭക്തര്‍ ലൈംഗികബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കണം.
Read Also : ശബരിമലയില്‍ പ്രതിദിനം ഇനി 40,000 പേര്‍ക്ക് ദര്‍ശനത്തിനെത്താം
ആചാരപ്രകാരം മാലയിടേണ്ടത് ഒരു പൂജാരിയില്‍ നിന്നോ ഗുരുസ്വാമിയില്‍ നിന്നോ ആയിരിക്കണം. (പതിനെട്ടു വര്‍ഷം മല ചവിട്ടിയ ആളെയാണ് ഗുരുസ്വാമി എന്നു പറയുന്നത്) വീട്ടിലെ പൂജാമുറിയില്‍ വച്ചും ഒരാള്‍ക്ക് മാലയിടാവുന്നതാണ്. തീര്‍ത്ഥാടനം പൂര്‍ത്തിയായി കഴിഞ്ഞാല്‍ മാല ഊരാവുന്നതാണ്.
Post Your Comments