തിരുവനന്തപുരം: ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ വിളിച്ചു ചേർത്ത സംസ്ഥാന ഭക്ഷ്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഡൽഹിയിൽ എത്തി.
Read Also: ഡിവൈഎഫ്ഐ മിത്രങ്ങള്‍ക്ക് സംഘ് മിത്രങ്ങളുടെ അഭിനന്ദന പ്രവാഹം: പരിഹാസവുമായി ഫാത്തിമ തഹ്ലീയ
ഭക്ഷ്യ പൊതുവിതരണ വകുപ്പിനെയും ഉപഭോക്തൃ കാര്യങ്ങളെയും ലീഗൽ മെട്രോളജി വകുപ്പിനെയും സംബന്ധിച്ച കാര്യങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും. കേരളത്തിലെ മുൻഗണന കാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ചും ഉപഭോക്ത്യ ബോധവൽക്കരണത്തെ സംബന്ധിച്ച പദ്ധതികളും സംസ്ഥാനത്തിന്റെ അരി വിഹിതത്തിൽ ആന്ധ്ര ജയ അരിയുടെ വിഹിതം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും പാചക വാതക സബ്സിഡി കുടിശ്ശിക പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം കേന്ദ്ര മന്ത്രിയുമായി ചർച്ച ചെയ്യും.
Read Also: ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും പണവും സ്വർണ്ണവും മോഷ്ടിച്ചു: കുവൈത്തിൽ ഇന്ത്യക്കാരിക്കെതിരെ പരാതി
Post Your Comments