തിരുവനന്തപുരം : മാളുകൾ അള്ളാഹുവിന് ഇഷ്ടമല്ലാത്ത സ്ഥലങ്ങളാണെന്ന് ഇസ്ലാമിക പണ്ഡിതൻ ഹുസ്സൈൻ സലഫി. ജനങ്ങൾ കൂടിക്കലരുന്ന സ്ഥലമാണ് മാളുകൾ. അതുകൊണ്ട് തന്നെ മുസ്ലീം സമുദായത്തിലുള്ളവർ മാളുകൾ സന്ദർശിക്കുന്നത് പൂർണമായും ഒഴിവാക്കണമെന്നും ഹുസ്സൈൻ സലഫി പറഞ്ഞു.
‘സ്ത്രീകളും, പുരുഷന്മാരും ഇടകലർന്നാണ് മാളുകൾ സന്ദർശിക്കുന്നത്.ഇത് മുസ്ലീം സമുദായത്തെ ദുഷ്‌കീർത്തി കേൾപ്പിക്കും. മാളുകളിൽ എത്തുന്ന സ്ത്രീകളുടെ ദൃഷ്ടി അന്യ പുരുഷന്മാരിൽ പതിയുന്നത് തന്നെ സമുദായത്തിന് എതിരാണ്. അതുകൊണ്ട് തന്നെ മാളുകൾ അള്ളാഹുവിന് ഇഷ്ടമല്ലാത്ത സ്ഥലമാണ്. അള്ളാഹുവിന്റെ ഇഷ്ട സ്ഥലം പള്ളികളാണ്. മാളുകൾ സന്ദർശിക്കുന്ന സ്ത്രീകൾ ബ്യൂട്ടിപാർലറിൽ പോകുന്നു. വിവിധ സംസ്‌കാരത്തിലും, വേഷത്തിലുമുള്ള ആളുകളാണ് മാളുകളിൽ എത്തുന്നത്. ഇവർ ചെകുത്താന്റെ സന്തതികളാണ്. മാളുകൾ സന്ദർശിക്കുന്നവർ മുസ്ലീം സമുദായത്തിന്റെ പേര് കളങ്കപ്പെടുത്തുകയാണ്’ – ഹുസ്സൈൻ സലഫി പറഞ്ഞു.
Read Also : അംബാനിയെ പിന്നിലാക്കി അദാനി: ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി
കഴിഞ്ഞ ദിവസം വൃത്തിയായി ഒരുങ്ങുന്ന സ്ത്രീകൾ വ്യഭിചാരിണികളാണെന്ന സ്ത്രീവിരുദ്ധ പ്രസംഗവുമായി ഇസ്ലാമിക പണ്ഡിതൻ സിറാജുൾ ഇസ്ലാം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹുസ്സൈൻ സലഫിയുടെ ഈ പ്രസ്താവന. അത്തർ ഉപയോഗിക്കുന്ന സ്ത്രീകൾ വ്യഭിചാരത്തിൽ താല്പര്യമുള്ളവരാണെന്നാണ് സിറാജുൽ ഇസ്ലാം പരാമർശിച്ചത്.
Post Your Comments