![](/wp-content/uploads/2021/11/whatsapp_image_2021-11-25_at_9.47.35_am_800x420.jpeg)
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയതിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പങ്കുണ്ടെന്ന് അനുപമ. ഷിജുഖാനെ സംരക്ഷിക്കുന്നത് ആനാവൂരിന്‍റെ പങ്ക് പുറത്തുവരുമെന്ന് ഭയന്നാണെന്ന് അനുപമ മീഡിയവണിനോട് പറഞ്ഞു. ദത്ത് കേസില്‍ സമരം തുടരുമെന്നും, ആരോപണവിധേയരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അനുപമ പറഞ്ഞു. കുഞ്ഞുള്ളത് കൊണ്ട് സമരരീതി മാറ്റുന്നതിനെ കുറിച്ച് ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അനുപമ വ്യക്തമാക്കി.
അതേസമയം, ഷിജുഖാന്‍റെ പേരില്‍ നിയമപരമായി തെറ്റുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും അത് തെളിയും വരെയും നടപടി ഉണ്ടാകില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘റിപ്പോര്‍ട്ടിന്മേല്‍ ഉള്ള തീരുമാനങ്ങള്‍ പുറത്തുവരട്ടെ. ശിശുക്ഷേമ സമിതിക്ക് ലൈസന്‍സില്ലായെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ശിശുക്ഷേമ സമിതി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ആരോപണം ഉന്നയിച്ചാല്‍ അതിന്‍റെ പിന്നാലെ പോകുന്നത് പാര്‍ട്ടിയുടെ പണിയല്ല. ഇനിയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് കോടതിയാണ്. വീഴ്ച കണ്ടെത്തിയാല്‍ പരിശോധിക്കും’, നാഗപ്പന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments