ചങ്ങനാശ്ശേരി: ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതി പിടിയിൽ. തൃക്കൊടിത്താനം സ്വദേശിനിയായ 26 കാരിയാണ് ഒരു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ച് സമീപവാസിക്കൊപ്പം നാടുവിട്ടത്.
ഈ മാസം 11നായിരുന്നു കേസിനാസ്പദമായ സംഭവം. അംഗൻവാടിയിൽ നിന്ന് കുട്ടിക്ക് പോഷകാഹാരം വാങ്ങുന്നതിനായി പോകുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്ന് ഇറങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും യുവതിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് സമീപവാസിയുമായുള്ള യുവതിയുടെ ഫോൺ സന്ദേശം കണ്ടെത്തി. ഇതോടെ യുവതിയുടെ ഭർത്താവ് തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകുകയായിരുന്നു.
Read Also : നല്ല കിടിലൻ ക്രിസ്പി മസാലദോശ തയ്യാറാക്കാം
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്ത് താമസിക്കുന്ന യുവാവിനെയും കാണാനില്ലെന്ന് കണ്ടെത്തി. ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് ഇരുവരെയും ബംഗളൂരുവിൽ നിന്ന് പിടികൂടിയത്.
Post Your Comments