NattuvarthaLatest NewsKeralaIndiaNews

പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനെ വിദ്യാർത്ഥിനി സുഹൃത്തുക്കളെ ഉപയോഗിച്ച് കൊലപ്പെടുത്തി: സാക്ഷിയായി നാലുവയസ്സുകാരി അനുജത്തി

ബെംഗളൂരു: പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനെ വിദ്യാർത്ഥിനി സുഹൃത്തുക്കളെ ഉപയോഗിച്ച് കൊലപ്പെടുത്തി. ബെംഗളുരുവിലാണ് സംഭവം. ബീഹാറില്‍ നിന്നെത്തി ബെംഗളുരുവില്‍ സുരക്ഷ ജീവനക്കാരനായി തൊഴിലെടുക്കുന്നയാളാണ്​ കൊല്ലപ്പെട്ടത്. 45 കാരനായ ഇയാള്‍ കോളജ്​ വിദ്യാര്‍ഥിനിയായ മകളെ നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്​ പറഞ്ഞു.

Also Read:നാടോടി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : രാജസ്ഥാന്‍ സ്വദേശി പിടിയിൽ

മദ്യ ലഹരിയിലാണ് പലപ്പോഴും പിതാവ് മകളെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നത്. പെൺകുട്ടി ഇത് മാതാവിനോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇതേ ചൊല്ലി പെണ്‍കുട്ടിയുടെ മാതാവും പിതാവും വഴക്കിടുകയും ചെയ്​തിരുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെ സമാനരീതിയിൽ മദ്യ ലഹരിയില്‍ പിതാവ് മകളെ ഉപദ്രവിക്കാന്‍ വീണ്ടും ശ്രമിക്കുകയും ഇതേ തുടർന്ന് പെണ്‍കുട്ടി സുഹൃത്തുക്കളെ ഫോണില്‍ വിളിക്കുകയും പിതാവിനെ കൊലപ്പെടുത്തുകയുമായിരുന്നു.

കോളജ്​ വിദ്യാര്‍ഥിനിയായ മകളെ കൂടാതെ നാലാം ക്ലാസ്​ വിദ്യാര്‍ഥിനിയായ മകളും ഈ കൊലപാതകത്തിനു സാക്ഷിയായിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ്​ കൊല നടത്തിയത്​.
കൊലപാതകത്തിന് ശേഷം പെണ്‍കുട്ടി തന്നെയാണ്​ അടുത്ത വീട്ടില്‍ ചെന്ന് വിവരം അറിയിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button