ജിദ്ദ: പകർച്ചാ വ്യാധിക്കെതിരെ പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാൻ ആഹ്വാനം ചെയ്ത് സൗദി അറേബ്യ. കോവിഡ് മുൻകരുതൽ നടപടികൾ ലഘൂകരിച്ചതിനാൽ പകർച്ച പനി വർധിക്കാനിടയുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
സുരക്ഷ കണക്കിലെടുത്ത് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കണമെന്നാണ് സ്വദേശികൾക്കും വിദേശികൾക്കും നൽകിയിരിക്കുന്ന നിർദ്ദേശം. പകർച്ച പനി വ്യത്യസ്ത രീതിയിലാണ് ആളുകളെ ബാധിക്കുന്നത്. അണുബാധയുണ്ടായാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരും. നിലവിൽ മറ്റു ആരോഗ്യ പ്രയാസമുള്ളവർക്ക് മരണം വരെ സംഭവിക്കുവാനും സാധ്യതയുണ്ടെന്നും ആരോഗ്യമുളളവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനകം 50 ലക്ഷത്തിലേറെ പേർ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയങ്ങൾ കണക്കുകൾ വ്യക്തമാക്കുന്നു.
Post Your Comments