Latest NewsKeralaIndia

സഞ്ജിത് വധം: പ്രതികൾ സഞ്ചരിച്ച വാഹനം പൊളിച്ചു: വാഹനഭാഗങ്ങൾ പൊള്ളാച്ചിയിൽ കണ്ടെത്തി

കൊല്ലങ്കോട്- മുതലമട വഴിയാണ് വാഹനം സംസ്ഥാനം കടത്തിയത്.

പാലക്കാട് : ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച വാഹനം തമിഴ്നാട്ടിൽ കണ്ടെത്തി. വാഹനം പൊള്ളാച്ചിയിൽ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പൊളിച്ച വാഹനത്തിന്റെ ഭാഗങ്ങൾ പോലീസ് കണ്ടെത്തിയതായും സൂചനയുണ്ട്. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് വാഹനം പൊള്ളാച്ചിയിലേക്ക് കടത്തിയത്. ഈ കണ്ടെത്തൽ പോലീസിനെ പ്രതിരോധത്തിലാക്കുന്നുമുണ്ട്. കൊല്ലങ്കോട്- മുതലമട വഴിയാണ് വാഹനം സംസ്ഥാനം കടത്തിയത്.

പൊള്ളാച്ചിയിൽ എത്തിച്ച ശേഷം ഇത് പൊളിക്കുകയായിരുന്നു. തെളിവു നശിപ്പിക്കുന്നതിന് വേണ്ടിയാണ് വാഹനം പൊളിച്ചത്. അക്രമികൾ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊല്ലങ്കോടിനടുത്താണ് ഈ നമ്പർ പ്ലേറ്റ് നിർമ്മിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.കേസ് അന്വേഷണത്തിന്റെ തുടക്കം മുതൽ തന്നെ കാര്യക്ഷമമായ അന്വേഷണമുണ്ടാകുന്നില്ലെന്ന തരത്തിൽ പോലീസിനെതിരെ ആക്ഷേപം ഉയർന്നിരുന്നു.

വാഹന പരിശോധന കാര്യക്ഷമമാക്കാത്തത് പ്രതികൾ ജില്ലവിടുന്നതിന് വഴിയൊരുക്കിയെന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം. അന്വേഷണം നടക്കുന്നതിനിടെ പോലീസിന്റെ കണ്ണുവെട്ടിച്ച് വാഹനം അതിർത്തി കടത്തിയെന്നത് ഈ വിമർശനങ്ങൾ ശരിവയ്‌ക്കുന്നതാണ്. അതേസമയം സിബിഐ അന്വേഷണമോ എന്‍ഐഎ അന്വേഷണമോ ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍  ഹൈക്കോടതിയില്‍ എത്താന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് അന്വേഷണം ഊര്ജിതമാക്കിയത് എന്നും പ്രതികളെ എല്ലാം പിടികൂടിയെന്ന് വരുത്താനാണ് പൊലീസ് നീക്കമെന്നുമാണ് ബിജെപി വൃത്തങ്ങൾ ആരോപിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button