KeralaLatest News

സർക്കാറിന്റെ ആറളംഫാമിൽ ആർക്കും വാങ്ങിക്കാവുന്ന ഇതിനെ എസ്ഡിപിഐക്കാർ ബോംബാക്കി, കൊല്ലുമെന്ന് ഭീഷണിയും- സന്ദീപ് വാചസ്പതി

വന്യജീവികളെ തുരത്തിയോടിക്കാൻ ഉപയോഗിക്കുന്ന പിവിസി എയർഗണ്ണാണ് ഇത്.

തിരുവനന്തപുരം: ഒരാളെ കൊലപ്പെടുത്തുന്നതിനു മുൻപ് അയാൾ മോശക്കാരനാണെന്നു ആദ്യം തന്നെ സമൂഹത്തിൽ ഒരു ചിത്രം വരച്ചു കാട്ടിയാണ് കമ്മ്യൂണിസ്റ്റ് ജിഹാദികൾ തങ്ങളുടെ അജണ്ട നടപ്പാക്കുന്നതെന്ന് കടുത്ത ആരോപണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. നിരപരാധിയായ ഒരാളെ ഭീകരവാദിയാക്കി ചിത്രീകരിക്കുകയാണ് എസ്ഡിപിഐ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ആർഎസ്എസ് കണ്ണൂർ വിഭാഗ് കാര്യകാരി സദസ്യൻ കെ.സജീവന്റെ വീട്ടിൽ ബോംബ് സ്ഫോടനം.’ ഞായറാഴ്ച വൈകുന്നേരം ഇരിട്ടയിൽ എസ്ഡിപിഐ തീവ്രവാദികൾ പ്രചരിപ്പിച്ച വാർത്തയാണിത്. എന്നാൽ യാഥാർഥ്യം എന്തെന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ വിശദീകരിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:

വ്യക്തിഹത്യ. ഉന്മൂലനത്തിന് മുൻപ് ആ വ്യക്തി അതിന് അർഹനാണെന്ന് സമൂഹത്തെ ധരിപ്പിക്കാനുള്ള ആഗോള കമ്മ്യൂണിസ്റ്റ് തന്ത്രം. കേരളത്തിലെM തീവ്രവാദികളും ഇപ്പോൾ അതേ പാതയിലാണ്. കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നടന്ന സംഭവമാണ് ഒടുവിലത്തേത്. ‘ആർഎസ്എസ് കണ്ണൂർ വിഭാഗ് കാര്യകാരി സദസ്യൻ കെ.സജീവന്റെ വീട്ടിൽ ബോംബ് സ്ഫോടനം.’ ഞായറാഴ്ച വൈകുന്നേരം ഇരിട്ടയിൽ എസ്ഡിപിഐ തീവ്രവാദികൾ പ്രചരിപ്പിച്ച വാർത്തയാണിത്.

സജീവന്റെ വീട്ടിൽ ബോംബ് പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണ് ഇതോടൊപ്പം. വന്യജീവികളെ തുരത്തിയോടിക്കാൻ ഉപയോഗിക്കുന്ന പിവിസി എയർഗണ്ണാണ് ഇത്. സർക്കാർ ഉടമസ്ഥതയിലുള്ള ആറളം ഫാമിൽ 250 രൂപ മുടക്കിയാൽ ആർക്കും വാങ്ങി ഉപയോഗിക്കാൻ സാധിക്കുന്ന നിർദോഷകരമായ ഒരു സാധനം. വലിയ ശബ്ദം ഉണ്ടാകുമെങ്കിലും ഒന്നും പുറത്തു വരില്ല. പുതിയതായി വാങ്ങിയ ഉപകരണം സജീവൻ പരീക്ഷിച്ചതാണ് ബോംബ് സ്ഫോടനമായി ചിത്രീകരിച്ച് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നത്. സ്ഥലം സന്ദർശിച്ച പൊലീസ് കാര്യം മനസിലാക്കി മടങ്ങിയെങ്കിലും എസ്ഡിപിഐ തീവ്രവാദികൾ കൊലവിളി തുടരുകയാണ്.

പുന്നാടും കണ്ണവവും ആവർത്തിക്കുമെന്നാണ് ഇന്നലെ ഇരിട്ടി നഗരത്തിൽ എസ്ഡിപിഐ നടത്തിയ കൊലവിളി. അതായത് അശ്വനിയെയും ശ്യാമപ്രസാദിനെയും ഇല്ലാതാക്കിയത് പോലെ സജീവനെയും ഇല്ലാതാക്കുമെന്നാണ് ഭീഷണി. നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള തീവ്രവാദികളുടെ ശ്രമം തടയാൻ പൊലീസ് അടിയന്തിരമായി ഇടപെടണം. ഏകപക്ഷീയമായ കടന്നാക്രമണമാണ് ഇപ്പോൾ ഇരിട്ടിയിൽ നടക്കുന്നത്. കണ്ണൂരിലെ നിരവധി പ്രവർത്തകരെ എസ്ഡിപിഐ തീവ്രവാദികൾ പിന്തുടരുന്നുണ്ട്. എന്തെങ്കിലും അനിഷ്ട സംഭവം ഉണ്ടായാൽ ഉത്തരവാദിത്വം പൊലീസിനും ഉണ്ടെന്ന് ഓർമ്മിപ്പിക്കട്ടെ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button