തിരുവനന്തപുരം: മണ്ണിനും പരിസ്ഥിതിക്കും ദോഷകരമായ കൃഷിരീതികള്‍ ഉപേക്ഷിച്ച് സുസ്ഥിര കാര്‍ഷിക സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ്. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്ന വിത്തുകള്‍ക്കും കൃഷിരീതികള്‍ക്കും പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ട്രെയിനിംഗ് സ്‌കീമിന്റെ ഭാഗമായി വെള്ളായണി കാര്‍ഷിക കോളേജില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ട്രെയിനിംഗ് സംവിധാനത്തിന്റെയും ആദിവാസി വികസന പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക അധ്യയന രംഗത്തെ മികവ് പ്രോത്സാഹിപ്പിക്കുന്നതിനായി കേരള കാര്‍ഷിക സര്‍വകലാശാല ഏര്‍പ്പെടുത്തിയിട്ടുള്ള ഡോ. എന്‍.പി കുമാരി സുഷമ മെമ്മോറിയല്‍ അവാര്‍ഡ്, ഏറ്റവും മികച്ച വിദ്യാര്‍ത്ഥിക്കുള്ള കാര്‍ഷികോത്സവം ഗോള്‍ഡ് മെഡല്‍ എന്നിവയും മന്ത്രി വിതരണം ചെയ്തു.
എം.വിന്‍സെന്റ് എം.എല്‍.എ അധ്യക്ഷനായിരുന്നു. കേരള കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.സക്കീര്‍ ഹുസൈന്‍, കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദുകൃഷ്ണ, കേരള കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍, അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ഡോ.ബി.സീമ, വെള്ളായണി കാര്‍ഷിക കോളേജ് ഡീന്‍ ഫാക്കല്‍റ്റി ഡോ.എ.അനില്‍കുമാര്‍, ട്രെയിനിംഗ് സര്‍വീസ് സ്‌കീം മേധാവി ഡോ.ജി.എസ് ശ്രീദയ, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും പങ്കെടുത്തു.
Post Your Comments