Latest NewsKeralaNewsIndia

‘അപാര ധൈര്യത്തോടെ പൊരുതിയ സ്ത്രീ, സ്വന്തം കുഞ്ഞിന് വേണ്ടി ഏതറ്റം വരെയും പോകുന്ന ഒരു അമ്മ’: ജ്യോതി രാധിക

തിരുവനന്തപുരം: നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും തന്നെയെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞു. കുഞ്ഞിനെ ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അനുപമ. വിഷയത്തിൽ അനുപമയ്‌ക്കെതിരെ സോഷ്യൽ മീഡിയ രംഗത്ത് വന്നിരുന്നു. ദത്ത് വിവാദത്തിൽ അനുപമയെ പുകഴ്ത്തി അഭിഭാഷക ജ്യോതി രാധിക വിജയകുമാർ രംഗത്ത്. കുടുംബവും സമൂഹവും പാർട്ടി, ഭരണ സംവിധാനങ്ങളും ഒരുമിച്ചു നിന്ന് കുഞ്ഞിനെ എടുത്തു മാറ്റിയപ്പോൾ അപാര ധൈര്യത്തോടെ പൊരുതാൻ തയ്യാറായ സ്ത്രീയാണ് അനുപമയെന്ന് ജ്യോതി രാധിക ഫേസ്‌ബുക്കിൽ കുറിച്ചു.

സ്വന്തം കുഞ്ഞിനോട് ഈ സ്നേഹവും അവനു വേണ്ടി ഏതറ്റം വരെ പൊരുതാൻ കരുത്തുമുള്ള ഈ അമ്മയ്ക്ക് നൽകാനാവുന്നതിൽ കൂടുതൽ കരുതൽ ആ കുഞ്ഞിന് മറ്റാർക്കും നൽകാനാവുമെന്ന് കരുതാനാവില്ലെന്ന് ഇവർ പറയുന്നു. ആന്ധ്രയിലെ ദമ്പതികളെ വഞ്ചിച്ചത് അനുപമയും അജിത്തുമല്ലെന്ന് ജ്യോതി പറയുന്നു. ശിശുക്ഷേമസമിതിയും മറ്റു ഭരണസംവിധാനങ്ങളുമാണ് തെറ്റുകാരെന്ന് ജ്യോതി വ്യക്തമാക്കുന്നു.

ജ്യോതി രാധികയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗം:

സോഷ്യൽ മീഡിയയിൽ വ്യാപകമായി പല വസ്തുതാവിരുദ്ധമായ നരേറ്റീവുകളും കാണുമ്പോൾ ഇത് പറയാതെ വയ്യ:
1. അനുപമയുടെയും അജിത്തിൻ്റെയും കുഞ്ഞ് കഴിഞ്ഞ് മൂന്നു മാസങ്ങളും കുറച്ചു ദിവസങ്ങളുമായി ഒപ്പമുണ്ടായിരുന്ന മനുഷ്യരോട് തെറ്റ് ചെയ്തത്, അവരെ വഞ്ചിച്ചത് അനുപമയും അജിത്തുമല്ല, ഏപ്രിൽ മാസത്തിൽ ബയോളജിക്കൽ മാതാപിതാക്കൾ പരാതി നല്കിയിട്ടും തങ്ങളുടെ കുഞ്ഞാണെന്ന ക്ലെയിം ഉന്നയിച്ചിട്ടും നിയമം അനുശാസിക്കുന്ന നടപടികൾ കൃത്യമായി പാലിക്കാതെ, കുടുംബത്തിന്റെ, അച്ഛന്റെ ‘അഭിമാനം’ സംരക്ഷിക്കുന്നതിന് വേണ്ടി ക്രമക്കേടുകൾ നടത്തി, ഈ യാഥാർഥ്യം അറിയിക്കാതെ ആന്ധ്രയിലെ ദമ്പതികൾക്ക് ഓഗസ്റ്റ് മാസത്തിൽ കുഞ്ഞിനെ നൽകിയ ശിശുക്ഷേമസമിതിയും മറ്റു ഭരണസംവിധാനങ്ങളുമാണ്. ഈ സംവിധാനങ്ങൾ തന്നെയല്ലേ ഒരേ നഗരത്തിൽ പ്രസവിച്ച അമ്മ കുഞ്ഞിനു വേണ്ടി കയറിയിറങ്ങി നടന്നിട്ടും ആ കുഞ്ഞിന് മുലപ്പാൽ പോലും നിഷേധിച്ചത്, അമ്മയിൽ നിന്നും മാറ്റിയത്? അമ്മയുടെ സാമീപ്യം നിഷേധിച്ചത്? യഥാർത്ഥത്തിൽ അനുപമയിൽ നിന്ന് കുഞ്ഞിനെ ഏതുവിധേനയും മാറ്റുക എന്ന ദൗത്യത്തിൽ ആ ദമ്പതികൾ വഞ്ചിക്കപ്പെടുകയല്ലേ ചെയ്തത്? അവരോടും അനീതി കാട്ടിയത് നിയമവിരുദ്ധമായി പ്രവർത്തിച്ച ഈ സംവിധാനങ്ങൾ തന്നെയല്ലേ?

Also Read:ഫുഡ്‌ സ്ട്രീറ്റിൽ പന്നി വിളമ്പി ഡിവൈഎഫ്ഐ, ബീഫിനു മുന്നിൽ പന്നി എന്നെഴുതിയ ഡിങ്കോൽഫി ടെക്നിക്കെന്ന് സോഷ്യൽ മീഡിയ

2. നിയമപരമായി ഈ കുഞ്ഞിന്റെ ദത്തു നടപടികൾ പൂർത്തിയായിട്ടില്ല. എന്തെങ്കിലും അനുകൂലമല്ലാത്ത സാഹചര്യം വന്നാൽ കുഞ്ഞിനെ തിരിച്ചെടുക്കാനാവുന്ന വർഷങ്ങൾ നീണ്ടു നിൽക്കുന്ന ദത്തെടുക്കലിനു മുൻപുള്ള ഫോസ്റ്റർ കെയറിനായാണ് കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികൾക്ക് നൽകിയത്. അവരുടെ ഒപ്പം മൂന്നു മാസങ്ങളും ഏതാനും ദിവസങ്ങളുമാണ് ആ കുഞ്ഞു കഴിഞ്ഞിട്ടുള്ളത്. കുഞ്ഞിനെ ആ ദമ്പതികൾക്ക് ഏതെങ്കിലും ഒരു സാഹചര്യത്തിൽ തിരിച്ചു നൽകേണ്ടി വരുന്നത് നിയമപരമായി ഒരു അസാധാരണത്വവും ഒരു അസ്വാഭാവികതയും അല്ല എന്ന് തന്നെ കരുതുന്നു.

3. ആ മനുഷ്യരുടെ മാനസികമായ ബുദ്ധിമുട്ടു പൂർണമായും മനസ്സിലാക്കാനാകുന്നു. അതെ സമയം തന്നെ ആ ബുദ്ധിമുട്ടിനുള്ള പരിഹാരം ജനിച്ചു മൂന്നു ദിവസം മാത്രം സ്വന്തം കുഞ്ഞിനെ കണ്ടിട്ടുള്ള ഒരമ്മയുടെയും കുഞ്ഞിനെ ഇതുവരെ കണ്ടിട്ട് പോലുമില്ലാത്ത ഒരച്ഛൻ്റെയും (അറിയാവുന്നിടത്തോളം ആ വ്യക്തിക്കുള്ള ഒരേയൊരു കുഞ്ഞ് ഈ കുഞ്ഞാണ് ) അടുത്തു നിന്ന് ആ കുഞ്ഞിനെ എന്നെന്നേക്കുമായി മാറ്റിനിർത്തുകയാണ് എന്ന് പറയുന്ന വാദം തീർത്തും മനുഷ്യത്വരഹിതം എന്നേ പറയാനാകൂ. മനസ്സിലാക്കിയതിൽ നിന്നും ആ മനുഷ്യർ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നവരും അവർ പറയുന്നത് പ്രസവിച്ച അമ്മയ്ക്ക് നീതി കിട്ടണം എന്ന് തന്നെയാണ്. മാത്രമല്ല, തങ്ങൾക്കൊപ്പമുള്ള കുഞ്ഞിനെ പ്രസവിച്ച അമ്മയുടെയും അച്ഛൻ്റെയും സമ്മതമില്ലാതെയാണ് തങ്ങൾക്ക് കുഞ്ഞിനെ കിട്ടിയത്, അവനു വേണ്ടി അവർ സമരം ചെയ്യുകയാണ് എന്നറിഞ്ഞ അവർക്ക്, നീതിബോധമുള്ള മനുഷ്യരാണെങ്കിൽ, എങ്ങനെയാണ് ഈ കുഞ്ഞിനെ സമാധാനത്തോടെ വളർത്താകുക? എത്രയും വേഗം കുഞ്ഞിനെ പ്രസവിച്ച അമ്മയുടെ അടുത്തെത്തിക്കാനല്ലേ എത്ര വിഷമമുണ്ടായാലും അവരും ശ്രമിക്കുക? ഈ സാഹചര്യത്തിലെ സ്വാഭാവികമായ, യുക്തിസഹമായ ഒരു സംശയം തങ്ങൾ കേട്ടിട്ടും ഫോട്ടോ പോലും കണ്ടിട്ടുമില്ലാത്ത, ഒരു പരിചയവുമില്ലാത്ത ആന്ധ്രയിലെ ദമ്പതികളുടെ രൂപത്തെയും സ്വഭാവത്തെയും സാമ്പത്തിക സ്ഥിതിയെയും കുറിച്ച് കേരളത്തിലുള്ള ഒരു വലിയ വിഭാഗം ആളുകൾക്ക് കൃത്യമായ ധാരണയും ഈ കുഞ്ഞ് അവർക്കൊപ്പമാണ് ജീവിക്കേണ്ടതെന്ന അഭിപ്രായത്തിലെത്താനുള്ള യുക്തിയും എങ്ങനെ ലഭിച്ചു എന്നതാണ്.

Also Read:കാലാവധി നീട്ടി: ഡിജിപി അനില്‍കാന്തിന് സംസ്ഥാന പൊലീസ് മേധാവിയായി 2023 വരെ തുടരാം

ഈ കുറ്റകൃത്യത്തിൽ ഒരു പങ്കുമില്ലാത്ത അവർക്കു ഈ അവസ്ഥയെ അതിജീവിക്കാനാകട്ടെ എന്നും നിയമത്തിന്റെ സുതാര്യമായ മാർഗത്തിലൂടെ ഇവിടെ ചെയ്തത് പോലെയല്ലാതെ ഒരു കുഞ്ഞിനെ ലഭിക്കട്ടെ എന്നേറെ ആഗ്രഹിക്കുന്നു. മനുഷ്യന്റെ നീതിബോധത്തിന്റെ അടിത്തറയിൽ നിന്ന് ചിന്തിച്ചാൽ അനുപമയോടും അജിത്തിനോടുമൊപ്പം, അവരെല്ലാവരും ആഗ്രഹിക്കുന്നെങ്കിൽ ആന്ധ്രയിലെ ആ ദമ്പതികളും ഈ കുഞ്ഞിന്റെ ജീവിതത്തിൽ പങ്കാളികളാകുന്ന ഒരു സാഹചര്യം അസാധ്യമല്ല എന്നും ഈ വിഷയത്തിൽ ബന്ധപ്പെട്ടവർക്കിടയിൽ അവർക്കു കഴിയുമെങ്കിൽ അങ്ങനെ ഒരു ആരോഗ്യകരമായ ബന്ധം ഉരുത്തിരിയട്ടെ എന്നും ഈ പ്രായത്തിൽ അസാധാരണമായ സാഹചര്യങ്ങളിലൂടെ കടന്നു പോയ ഈ കുഞ്ഞ് അജിത്തിന്റെ മുൻ പങ്കാളിക്കും ആന്ധ്രയിലെ ദമ്പതികൾക്കും അവന്റെ അച്ഛനമ്മമാരോടൊപ്പം പ്രിയപ്പെട്ടവനായി ഏറെ സ്പെഷ്യൽ ആയി വളരട്ടെ എന്നും ആഗ്രഹിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button