KeralaLatest NewsNews

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട: 98 ലക്ഷം രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1990 ഗ്രാം സ്വർണവുമായി മലപ്പുറം സ്വദേശി മങ്കരത്തൊടി മുജീബിനെ കസ്റ്റംസ് പിടികൂടി. ആഗോള വിപണിയിൽ 98 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയതെന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണവുമായി പ്രതികൾ പിടിയിലായത്.ഇതിനു പുറമെ, 4 യാത്രക്കാരിൽ നിന്നായി 36 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി.

Read Also  :  പഴയ വാഹനം പൊളിക്കുന്നവര്‍ക്ക് കൂടുതല്‍ നികുതിയിളവ്: പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

കഴിഞ്ഞ ദിവസവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വർണം പിടികൂടിയിരുന്നു. ഒരുകോടി അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അജിനാസ്, റഹീസ് എന്നിവരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു രണ്ട് കിലോ 127 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button