ആലപ്പുഴ: നാടന്‍ ബോംബ് കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഗുണ്ടസംഘത്തലവൻ ചാത്തനാട് ലേ കണ്ണൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രദേശത്തു നിന്ന് നാടൻ ബോംബ് കണ്ടെത്തിയത്. സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത് എതിർ സംഘത്തലവൻ അടക്കം രണ്ടു പേരാണ്.
വീട്ടിലെ ടെറസിൽ സിലിണ്ടർ രൂപത്തിൽ കാണപ്പെട്ട സ്ഫോടകവസ്തു ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ സുരക്ഷിതമായി നിർവീര്യമാക്കുകയായിരുന്നു.
ജില്ല പൊലീസ് മേധാവി ജി. ജയദേവിന്റെ നിർദേശപ്രകാരമായിരുന്നു അറസ്റ്റ്. നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
നിരവധി ക്രിമിനൽ കേസിൽ പ്രതിയായ രാഹുൽ രാധാകൃഷ്ണനും ലേ കണ്ണനും ഒരുമിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഇരുവരും തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ കൊടും ശത്രുക്കളായി. കഴിഞ്ഞദിവസം രാഹുലിന്റെ സംഘത്തിന്റെ ഭാഗമായ ഒരാളെ വെട്ടിപ്പരിക്കേൽപിച്ച് മടങ്ങവെയാണ് കണ്ണൻ സ്ഫോടനത്തിൽ മരിച്ചത്.
Post Your Comments